ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി മരിച്ച നിലയില്‍
കണ്ണൂര്‍: മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് അയല്‍വാസിക്കൊപ്പം പോയ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉരുവുചാല്‍ കുഴിക്കലില്‍ ജാനകി വീട്ടില്‍ സുരേഷിന്റെ ഭാര്യ എം റീനയാണ് മരിച്ചത്. സുരേഷിന്റെ ബാഗില്‍ നിന്നും പണവും മൊബൈല്‍ ഫോണും അപഹരിച്ച ശേഷമാണ് റീന അയല്‍വാസിയായ ഷാനവാസിന് ഒപ്പം പോയത്.
മട്ടന്നൂരില്‍ നിന്നും ഇരുവരും മേട്ടുപ്പാളയത്ത് വാടകയ്ക്ക് ആയിരുന്നു താമസം. വാടകവീട്ടില്‍ നിന്നാണ് റീനയുടെ ശവ ശരീരം കഴിഞ്ഞ ദിവസം അയല്‍വാസികള്‍ കണ്ടെത്തിയത്. കെട്ടി തൂങ്ങി ജീവനൊടുക്കിയ റീനയുടെ ശരീരം കയര്‍ മുറിച്ച് കട്ടിലില്‍ കിടത്തിയ നിലയിലാണ് കാണപ്പെട്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തില്‍ ഏറെ പഴക്കം ഉണ്ടെന്ന് പോലീസ് പറയുന്നു. തന്റെ പണവും ഫോണും കവര്‍ന്ന് എടുക്കുകയും തുടര്‍ന്ന് ഭാര്യയേയും കൊണ്ട് പോകുകയും ചെയ്തു എന്ന പേരില്‍ ഷാനവാസിന് എതിരെ സുരേഷ് കേസ് നല്‍കിയിട്ടുണ്ട്. അതേസമയം ഷാനവാസിന് രണ്ട് മക്കളും ഭാര്യയും ഉണ്ട്.