കോട്ടയം: എസ്.ഹരീഷ് എഴുതിയ മീശ നോവല്‍ വിവാദത്തേത്തുടര്‍ന്ന് മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ബഹിഷ്‌കരണം പിന്‍വലിയ്ക്കാന്‍ എന്‍.എസ്.എസ് തീരുമാനം.
ബഹിഷ്‌കരണം മാതൃഭൂമി ദിനപത്രത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു എന്ന് ബോധ്യം വന്നതിനാല്‍ മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം പി വീരേന്ദ്രകുമാര്‍ എന്‍എസ്എസ് ആസ്ഥാനത്തു നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ബഹിഷ്‌കരണം അവസാനിപ്പിക്കാന്‍ ജനറല്‍ സെക്രട്ടറിയുടെ പേരില്‍ സംഘടന എല്ലാ താലൂക്ക്- യൂണിയന്‍ സെക്രട്ടറി മാര്‍ക്കും പ്രസിഡന്റ്മാര്‍ക്കും കത്ത് നല്‍കിയത്.
ചര്‍ച്ചയില്‍ പത്രാധിപര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും അവര്‍ ഇപ്പോള്‍ സര്‍വീസില്‍ ഇല്ലെന്നും തങ്ങളുടെ പ്രസിദ്ധീകരണത്തില്‍ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചു എങ്കില്‍ തിരിച്ചറിയുന്നു എന്നും മേലില്‍ അത്തരം നടപടികള്‍ ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് തന്നതായും പറയുന്നു.
മീശ നോവല്‍ വിവാദത്തില്‍ മാതൃഭൂമി പത്രങ്ങളും, ഇതര പ്രസിദ്ധീകരണങ്ങളും നിര്‍ത്തണമെന്ന് കരയോഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ താലൂക്ക് സെക്രട്ടിമാരെ സംഘടന ചുമതലപ്പെടുത്തിയിരുന്നു. ഇതാണ് അവസാനിപ്പിക്കാന്‍ ഇപ്പോള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.