മുംബൈ: മുംബൈയിലെ നാഗപാദ സിറ്റി സെന്‍ട്രല്‍ മാളില്‍ വന്‍ തീപിടുത്തം. മോര്‍ലാന്റ് റോഡിന് എതിര്‍വശത്തുള്ള അഞ്ചു നില കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. ഇന്നതെ രാത്രിയാണ് സംഭവം. തീ അണക്കാനുള്ള ശ്രമം ഇപ്പോഴും പുരോഗമിക്കുകയാണ്.
മാളിന്റെ മുകളിലത്തെ നിലയിവാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. കനത്ത പുകയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട അഗ്‌നിശമന സേനാംഗം ശാംറാവു ബന്‍ജാരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീ പിടിത്തത്തെ തുടര്‍ന്ന് സമീപത്തെ പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാരെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. ഉടന്‍ തന്നെ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പാര്‍പ്പിട സമുച്ചയത്തിലെ 3,500 താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്സിന്റെ 24 യൂണിറ്റ് സ്ഥലത്ത് എത്തിയിരുന്നു. മുംബൈ മേയര്‍ കിഷോരി പഡ്നേക്കറും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.