BusinessKeralaNews

മുഖം മിനുക്കി മാരുതി സുസുക്കി ഓൾട്ടോ കെ10, വില 3.99 ലക്ഷം മുതൽ

മാരുതിയുടെ ജനപ്രിയ കാർ ഓൾട്ടോ കെ10ന്റെ പുതിയ മോഡൽ വിപണിയിൽ. സ്റ്റാൻഡേർഡ്,  എൽഎക്സ് ഐ, വിഎക്സ് ഐ, വിഎക്സ് ഐ പ്ലസ് എന്നീ നാലു വകഭേദങ്ങളിൽ ലഭിക്കുന്ന മാനുവൽ ഗിയർമോഡലിന്റെ  വില 3.99 ലക്ഷം രൂപ മുതൽ 5.33 ലക്ഷം രൂപ വരെയാണ്. വിഎക്സ്ഐ, വിഎക്സ് ഐ പ്ലസ് എന്നീ മോഡലുകളിൽ എജിഎസ് ഗിയർബോക്സും മാരുതി നൽകുന്നുണ്ട്. 5.49 ലക്ഷം രൂപ മുതൽ 5.83 ലക്ഷം രൂപ വരെയാണ് വില. 

maruti-suzuki-alto-k10-3

അടിമുടി മാറ്റങ്ങളുമായി എത്തിയ വാഹനത്തിന്റെ ബുക്കിങ്ങും മാരുതി ആരംഭിച്ചു കഴിഞ്ഞു. 11000 രൂപ നൽകി ഓണ്‍ലൈനായോ മാരുതി സുസുക്കി അരീന ഡീലർഷിപ്പ് വഴിയോ വാഹനം ബുക്ക് ചെയ്യാം.  വലിയ മുൻ ഗ്രില്ലും ഹെഡ്‌‍ലാംപുകളുമാണ് മുൻഭാഗത്തെ പ്രധാന ആകർഷണം. ടെയിൽലാംപുകൾക്കും മനോഹര രൂപഭംഗി നൽകിയിരിക്കുന്നു. 3530 എംഎം നീളവും 1520 എംഎം ഉയരവും 1490 എംഎം വീതിയുമുണ്ട് പുതിയ വാഹനത്തിന്. ഉള്ളിൽ ഫ്ലോട്ടിങ് ടച്ച് സ്ക്രീനും സ്റ്റൈലൻ സ്റ്റിയറിങ് വീലും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 7 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് കാറിൽ. 

maruti-suzuki-alto-k10

അടുത്ത തലമുറ കെ10 ഡ്യുവൽ ജെറ്റ്, വിവിടി എൻജിനാണ് പുതിയ ഓൾട്ടോയിൽ. 66.62 പിഎസ് കരുത്തും 89 എൻഎം ടോർക്കും നൽകും ഈ എൻജിൻ. എജിഎസ് മോഡലിന് ലീറ്ററിന് 24.90 കിലോമീറ്ററും മാനുവൽ മോഡലിന് 24.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. സുസുക്കിയുടെ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി എന്നിവ അടക്കം 15 ൽ അധികം ടെക്നോളജി ഡ്രിവൺ സംവിധാനങ്ങളുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker