കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ

കൊച്ചി:ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ.തൃശൂർ മുണ്ടൂരിലെ ഒളിത്താവളത്തിൽ നിന്നാണ് മാർട്ടിനെ പിടികൂടിയത്.

ഇന്ന് ഉച്ചയോടെ പോലീസ് ഇയ്യാളുടെ ഒളിതാവളം കണ്ടെത്തിയിരുന്നു. ഇയ്യാളുടെ രണ്ട് സഹായികളെയും ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മാർട്ടിൻ മുണ്ടൂരിൽ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്.

പേരാമംഗലം പോലീസ് സ്റ്റേഷനതിർത്തിയിൽപ്പെട്ട അയ്യൻകുന്ന് എന്ന സ്ഥലത്ത് ഒളിച്ചിരുന്ന പ്രതിയെ തൃശൂർ മെഡിക്കൽ കോളജ് പോലീസ് ഇൻസ്പെക്ടർ എ. അനന്തലാൽ, എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ നിസാർ. എ എന്നിവരുടെ നേതൃത്വത്തിലുള്ള തൃശൂർ, കൊച്ചി സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഷാഡോ പോലീസ് ഉൾപ്പെടെയുള്ള പോലീസ് സംഘവും 300 ഓളം വരുന്ന നാട്ടുകാരും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കണ്ടെത്തിയത്. പ്രതിയെ ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും