വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു; 24കാരനായ കളിക്കൂട്ടുകാരനൊപ്പം യുവതി ആത്മഹത്യ ചെയ്തു
ബറേലി: വിവാഹിതയായ 20കാരി കളിക്കൂട്ടുകാരനായ 24കാരനൊപ്പം ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബൗദന്‍ ജില്ലയിലാണ് സംഭവം. മൂന്ന് മാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. യുവതി താത്പര്യം നോക്കാതെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹം.
യുവതിയുടെ ബന്ധുവായിരുന്നു കാമുകന്‍. എന്നാല്‍ ഈ ബന്ധത്തിന് വീട്ടുകാര്‍ എതിരായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ സ്ഥലത്ത് പതിനെട്ട് ദമ്പതികള്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ മാസം രണ്ടാമത്തെതാണെന്ന് പോലീസ് പറഞ്ഞു.
ഇരുവരും ഒരേപ്രദേശത്ത് താമസിക്കുന്നവരും ഒരേസമുദായത്തില്‍പ്പെട്ടവരുമാണ്. എന്നാല്‍ ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ തടസം നിന്നു. പിന്നീട് വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് യുവതി മറ്റൊരാളെ വിവാഹം ചെയ്യുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന യുവതി ആചാരത്തിന്റെ ഭാഗമായി ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയതായിരുന്നു. എന്നാല്‍ അവള്‍ വീട്ടില്‍ എത്തിയില്ല. പകരം കാമുകനൊപ്പം പോകുകയായിരുന്നു. അടുത്ത ദിവസം ഇരുവരെയും ഗ്രാമത്തിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രണയവിവാഹം അധികനാള്‍ നിലനില്‍ക്കില്ലെന്ന കുടുംബത്തിലെ മുതിര്‍ന്നവരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് യുവതിയെ ബന്ധുവിന് കല്യാണം കഴിച്ചുനല്‍കാത്തതിന് ഒരു കാരണം. കുടാതെ യുവാവിന് ആവശ്യത്തിന് പണമില്ലെന്നതും എതിര്‍പ്പിന് കാരണമായി. എന്നാല്‍ കാമുകന്‍ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിപ്പിക്കുകയായിരുന്നെന്ന് യുവതി ബന്ധുക്കള്‍ ആരോപിച്ചു.