EntertainmentKeralaNews

കല്യാണം കഴിഞ്ഞ കാര്യമാണ്; പറഞ്ഞാൽ വിഷയമാവുമെന്ന് വൈക്കം വിജയലക്ഷ്മി; സംഭവിച്ചതെന്തെന്ന് ​ഗായിക

കൊച്ചി:സം​ഗീത ലോകത്ത് വൈക്കം വിജയലക്ഷ്മി എന്ന പേര് ഏറെ പ്രശസ്തമാണ്. വ്യത്യസ്തമായ സ്വരത്തിനുടമയായ വൈക്കം വിജയലക്ഷ്മി മലയാളം, തമിഴ് ആരാധകർക്കെല്ലാം പ്രിയങ്കരരാണ്. വൈക്കം വിജയലക്ഷ്മി പാടിയ ​ഗാനങ്ങളെല്ലാം പിന്നണി ​ഗാന രം​ഗത്ത് വേറിട്ട് നിൽക്കുന്നു. സെല്ലുലോയ്ഡിലെ കാറ്റേ കാറ്റ്, വടക്കൻ സെൽഫിയിലെ കൈക്കോട്ടും തൊട്ടിട്ടില്ല തുടങ്ങിയ ​ഗാനങ്ങൾ വൻ ജനപ്രീതി നേടി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രമുഖ സം​ഗീത സംവിധായകകർക്കൊപ്പം പ്രവർത്തിക്കാൻ വൈക്കം വിജയലക്ഷ്മിക്ക് കഴിഞ്ഞു.

Powered By

കാഴ്ചയില്ലാത്ത വൈക്കം വിജയ ലക്ഷമി തന്റെ ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് കരിയറിൽ മുന്നേറിയത്. മാതാപിതാക്കളുടെ പൂർണ പിന്തുണ വിജയലക്ഷ്മിക്കുണ്ട്. അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചാണ് വേദികളിലേക്ക് വിജയലക്ഷ്മി മിക്കപ്പോഴും എത്താറ്.

ഇത് ചോദ്യം ചെയ്യുന്നത് ​ഗായികയ്ക്കിഷ്ടമല്ല. അച്ഛനും അമ്മയും എപ്പോഴും തന്നോടൊപ്പമെന്നാണ് വൈക്കം വിജയലക്ഷ്മിക്ക്. നടിയുടെ ജീവിതത്തിൽ മറ്റ് പ്രതിസന്ധികൾ ഉണ്ടായപ്പോഴും മാതാപിതാക്കളുടെ പിന്തുണയുണ്ടായിരുന്നു. അനൂപ് എന്ന വ്യക്തിയായിരുന്നു വൈക്കം വിജയലക്ഷ്മിയെ വിവാഹം കഴിച്ചത്.

എന്നാൽ ആ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. ഇരുവരും വേർപിരിഞ്ഞു. വിവാഹ ജീവിതത്തിൽ സംഭവിച്ചതെന്തെന്ന ചോദ്യത്തിന് ​ഗായിക നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

Vaikom Vijayalakshmi

കല്യാണം കഴിഞ്ഞ കാര്യമാണ്. പറഞ്ഞാൽ വിഷയങ്ങളുണ്ടാവും. എന്തിനാണത്. കലയെ നിരുത്സാഹപ്പെടുത്തുക. അച്ഛനെയും അമ്മയെയും എന്നിൽ നിന്ന് അകറ്റുക. കംപ്ലീറ്റ് നിരുത്സാഹപ്പെടുത്തുന്ന പരിപാടായിരുന്നു, വൈക്കം വിജയലക്ഷ്മി പറഞ്ഞു. നേരത്തെയും തന്റെ തകർന്ന വിവാഹ ബന്ധത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി സംസാരിച്ചിട്ടുണ്ട്.

ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവും കേട്ട് എന്റെ മനസ്സിന് തന്നെ എപ്പോഴും വിഷമമായിരുന്നു. പാടാൻ പറ്റിയില്ല. എന്തുകൊണ്ടും സം​ഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ്സ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് സം​ഗീതമാണ്. അത് മനസ്സിലാക്കിയാണ് വിവാഹ മോചനമെന്ന തീരുമാനമെടുക്കുന്നത്.

അതിന് ആരും പ്രേരിപ്പിച്ചിട്ടില്ലെന്നും വൈക്കം വിജയലക്ഷ്മി വ്യകതമാക്കി. ​ഗായികമായ എനിക്ക് വേണ്ടത് സ്വസ്ഥമായ മനസ്സാണ്. പരിപാടികൾക്ക് എന്റെ ഒപ്പം വന്നിരുന്ന ഭർത്താവ് എല്ലാ കാര്യങ്ങളിലും നിയന്ത്രണം വെച്ചു. ഒരു പരിപാടിയിലും സമാധാനത്തോടെ പങ്കെടുക്കാൻ പറ്റാതായി.

അച്ഛനും അമ്മയും എന്നോടൊപ്പം സഹകരിക്കരുതെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിബന്ധന. എനിക്ക് ജീവിതത്തിൽ തുണയായുള്ളത് അച്ഛനും അമ്മയുമാണ്. അവരോടൊപ്പം സഹകരിക്കരുതെന്ന് പറഞ്ഞാൽ സഹിക്കാൻ കഴിയില്ല. ഓവറിയിൽ ഒരു സിസ്റ്റ് എനിക്കുണ്ടായിരുന്നു.

അത് കാൻസറാണെന്ന് പറഞ്ഞ് ഭയപ്പെടുത്തിയെന്നും അന്ന് വൈക്കം വിജയലക്ഷ്മി തുറന്നടിച്ചു. കാഴ്ച ലഭിക്കുന്നതിനായി വിജയലക്ഷ്മിക്ക് ചികിത്സ നടന്ന് വരികയാണ്. നിലവിൽ വെളിച്ചം തിരിച്ചറിയാൻ പറ്റുന്നുണ്ട്. എന്നാൽ തനിക്ക് കാഴ്ച ശക്തി ലഭിച്ചു എന്ന് പറഞ്ഞ് വ്യാജ വാർത്തകൾ വന്നെന്നും വൈക്കം വിജയലക്ഷ്മി തുറന്ന് പറഞ്ഞു.

കാഴ്ച ശക്തിയില്ലാത്തവരോട് തൊട്ട് ആളെ തിരിച്ചറിയാൻ പറയുന്നത് അലോസരകമാണെന്ന് നേരത്തെ വൈക്കം വിജയ ലക്ഷ്മി തുറന്ന് പറഞ്ഞിരുന്നു. ആരെങ്കിലും എന്തെങ്കിലും സാധനം വാങ്ങിച്ചിട്ട് അത് കാഴ്ചയില്ലാത്തതിന്റെ പേരിൽ തനിക്ക് തരാതിരുന്നാൽ സങ്കടം വരും.

അച്ഛനും അമ്മയും എന്ത് സാധനം വാങ്ങിയാലും തനിക്ക് തൊടാൻ തരുമെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു. പിന്നണി ​ഗാന രം​ഗത്തെ നിരവധി പേരുടെ പിന്തുണ വൈക്കം വിജയലക്ഷ്മിക്കുണ്ട്. തമിഴ്, തെലുങ്ക് ​​ഗാന രം​ഗത്തും വിജയലക്ഷ്മിക്ക് ഇന്ന് നിരവധി അവസരങ്ങൾ വരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker