KeralaNews

‘രാമദ്രോഹി’കളില്‍ നിന്ന് അകന്ന് നില്‍ക്കുക; പിന്നാക്ക വിഭാഗക്കാരുടെ യോഗത്തില്‍ യോഗി ആദിത്യനാഥ്

ന്യൂഡൽഹി:ശ്രീരാമന്റെ സുഹൃത്തുക്കളല്ലാത്തവർ നിങ്ങളുടെയും സുഹൃത്തുക്കളല്ലെന്ന് പിന്നോക്ക വിഭാഗക്കാരോട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ലക്നൗവിൽ വിളിച്ചു ചേർത്ത വിശ്വകർമ വിഭാഗത്തിലുള്ളവരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.

പ്രതിപക്ഷ പാർട്ടിയിലുള്ളവർ ശ്രീരാമന് എതിരായി നിൽക്കുന്നവരാണ്. അവർ വിശ്വാസത്തെ ഇല്ലാതാക്കുക മാത്രമല്ല ചെയ്യുന്നത് സംസ്ഥാനത്തെ സാമൂഹിക ഘടനയെ തകർക്കുകയും വികസനത്തെ ഇല്ലാതാക്കുകയും സംസ്ഥാനത്തെ കലാപങ്ങളുടെ തീയിലേക്ക് എറിഞ്ഞുകൊടുക്കുകയുമാണ്.

ഇത്തരത്തിലുള്ള തീവ്രവാദത്തിന് കുടപിടിക്കുകയും കലാപങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന രാമദ്രോഹികളിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നിങ്ങളുടെയും വരും തലമുറയുടെയും മികച്ച ഭാവിക്ക് നല്ലതെന്നും യോഗി പറഞ്ഞു. സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.ജെ.പി വിളിച്ചു ചേർത്ത വിശ്വകർമ വിഭാഗത്തിലുള്ളവരുടെ യോഗത്തിലായിരുന്നു യോഗിയുടെ പരാമർശം.

ചിലർ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് വലിയ തടസങ്ങൾ സൃഷ്ടിച്ചു. രാമഭക്തരെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു. എന്നാലിപ്പോൾ ബി.ജെ.പി സർക്കാർ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചിരിക്കുകയാണ്. യു.പിയിലെ ക്രമസമാധാന നില തന്റെ ഭരണകാലത്ത് മെച്ചപ്പെട്ടതായും യോഗി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker