സഹോദരനില്ലാത്ത കിങ്ങിണിയ്ക്ക് മാംഗല്യമൊരുക്കിയത് 30 സഹോദരങ്ങള്‍ ചേര്‍ന്ന്
കൊല്ലം: സ്വന്തമായി സഹോദരിനില്ലാതെ വിഷമിച്ചിരുന്ന കിങ്ങിണിയുടെ വിവാഹത്തിന് കൈകോര്‍ത്തത് 30 സഹോദരന്മാര്‍. ഇല്ലായ്മകളുടെ നടുവില്‍ പകച്ചു നിന്ന കുടുംബത്തിലെ പെണ്‍കുട്ടിക്ക് സ്വപ്‌ന സമാനമായ വിവാഹംമൊരുക്കിയതും ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്നാണ്. പന്മന വടുതല എരുവിച്ചേഴത്ത് കിഴക്കതില്‍ കിങ്ങിണിക്കാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍ മാംഗല്യമൊരുക്കിയത്. തേവലക്കര പാലയ്ക്കല്‍ അവഞ്ചി കിഴക്കതില്‍ രാജേഷാണ് കിങ്ങിണിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.
30 സുഹൃത്തുക്കളുടെ കൂട്ടായ്മയായ വട്ടത്തറ തേര്‍ട്ടി ബ്രദേഴ്സ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു വിവാഹം. അഞ്ചു പവന്റെ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും ഇവര്‍ വധുവിനു സമ്മാനിച്ചു. വിവാഹവസ്ത്രങ്ങളും ഇവര്‍ തന്നെയാണ് ഒരുക്കിയത്. ജനപ്രതിനിധികളും നാട്ടുകാരുമടക്കം വന്‍ ജനാവലി വിവാഹത്തില്‍ പങ്കെടുത്തു. വിഭവസമൃദ്ധമായ സദ്യയും സദ്യയും കഴിച്ചാണ് ഏവരും മടങ്ങിയത്.