KeralaNewsRECENT POSTS
കൊച്ചി മറൈന്‍ ഡ്രൈവ് ഇനിമുതല്‍ 24 മണിക്കൂര്‍ പോലീസ് നിരീക്ഷണത്തില്‍
കൊച്ചി: മറൈന്‍ ഡ്രൈവില്‍ 24 മണിക്കൂറും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വാക്ക് വേയിലും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടാകരുതെന്നും സമീപത്തെ കായലില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇവിടങ്ങളിലെല്ലാം രാത്രികാലങ്ങളില്‍ നിരവധി അധിക്രമങ്ങള്‍ നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. കൊച്ചി സ്വദേശി രഞ്ജിത് ജി തമ്പി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടിത നിരീക്ഷണം
അതോടൊപ്പം മറൈന്‍ ഡ്രൈവ് നവീകരണത്തിന് രണ്ടാഴ്ചയ്ക്കകം നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ വിശാലകൊച്ചി വികസന അതോറിറ്റി(ജിസിഡിഎ)യ്ക്കും കോടതി നിര്‍ദ്ദേശം നല്‍കി. മറൈന്‍ ഡ്രൈവ് സംരക്ഷിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വീഴ്ചവരുത്തിയെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News