മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് മാറ്റും; സര്‍ക്കാരിന്റെ സഹായം തേടിയെന്ന് മരട് നഗരസഭ
കൊച്ചി: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ടെന്ന് മരട് നഗരസഭ. മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത അഞ്ച് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഫ്ളാറ്റ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാനായി നഗരസഭ തയ്യാറെടുക്കുന്നത്.
ഇന്നലെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര രൂക്ഷമായ വിമര്‍ശനമാണ് ഹര്‍ജിക്കാര്‍ക്കെതിരെ നടത്തിയത്. തന്റെ ഉത്തരവ് മറികടക്കാന്‍ ഫ്ളാറ്റ് ഉടമകള്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചെന്നും കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നുവെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചിരിന്നു. അതേസമയം ഫ്ളാറ്റ് പൊളിക്കാന്‍ നടപടിയാരംഭിക്കുമെന്ന് നഗരസഭ അറിയിച്ചതോടെ ഇവിടുത്തെ താമസക്കാര്‍ ആശങ്കയിലാണ്. അഞ്ച് ഫ്ളാറ്റുകളിലായി 300 ലേറെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.