കോഴിക്കോട്: മന്‍സൂര്‍ കൊലക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനാണ് മേല്‍നോട്ടം. ഡിവൈഎസ്പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
കേസ് ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. തെളിവു നശിപ്പിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിപട്ടികയിലുള്ളയാളെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും ആരോപിച്ചിരുന്നു.
അതേസമയം, കേസില്‍ രണ്ടുപേര്‍ കൂടി പോലീസ് പിടിയിലായി. കേസിലെ നാലാം പ്രതിയായ ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത് എന്നിവരാണ് പിടിയിലായത്. കോഴിക്കോട്-കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തിപ്രദേശത്ത് നിന്നും ഇരുവരെയും കസ്റ്റഡിയിലെടുത്തുവെന്ന് പോലീസ് അറിയിച്ചു. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News