NationalNews

ഇന്ത്യക്കാരുടെ മനസ്സിൽനിന്നുള്ള കാര്യങ്ങളാണ് മൻ കി ബാത്ത്: നൂറാം എപ്പിസോഡിൽ മോദി

ന്യൂഡൽഹി: കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിൽനിന്നുള്ള കാര്യങ്ങളാണ്, അവരുടെ വികാരങ്ങളാണ് മൻ കി ബാത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റുള്ളവരിൽനിന്നു കാര്യങ്ങൾ പഠിക്കുന്നതിന് മൻ കി ബാത്ത് സഹായിച്ചു. രാജ്യത്തെ ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് മൻ കി ബാത് സഹായകരമായെന്നും നൂറാം എപ്പിസോഡിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

‘‘ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നിരന്തരമായി ജനങ്ങളുമായി അടുത്തിടപഴകി. പ്രധാനമന്ത്രിയായപ്പോൾ അതിനുള്ള സാഹചര്യം കുറഞ്ഞു. അതിനു പരിഹാരമായത് മൻ കി ബാത്തായിരുന്നു. മൻ കി ബാത്ത് രാജ്യത്തിന്‍റെ ആഘോഷമായി മാറി. രാജ്യത്ത് വലിയ തോതിൽ പോസ്റ്റിവിറ്റി മൻ കി ബാത് കൊണ്ട് വന്നു.

മൻ കി ബാത്ത് എനിക്ക് ഒരു ആത്മീയ യാത്രയാണ്. ‘ഞാൻ’ എന്നതിൽനിന്ന് ‘നമ്മൾ’ എന്നതിലേക്കു വളരാൻ സഹായിച്ച യാത്ര. ഇത് എന്നെക്കുറച്ചുള്ള പ്രഭാഷണമല്ല, മറിച്ച് രാജ്യത്തെ എല്ലാ ജനങ്ങളെയും പറ്റിയാണ് ഞാൻ സംസാരിച്ചത്. ബേഠി ബച്ചവോ, ബേഠി പഠാവോ തുടങ്ങിയ ക്യംപെയ്നുകൾ ആരംഭിച്ചത് മൻ കി ബാത്തിലൂടെയാണ്. രാജ്യത്തെ ഒന്നിപ്പിക്കുന്നതിൽ ഹർ തിരംഗ ക്യാംപെയ്നിൽ നിർണായകമായി മാറി.

ലോകം വലിയ തോതിൽ മാലിന്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. ശുചിത്വം കാത്ത് പാലിക്കേണ്ടത് അതിനാൽ തന്നെ അത്യാവശ്യമാണ്. രാജ്യത്ത് അതിവേഗം വിനോദ സഞ്ചാര മേഖല ശക്തിപ്പെടുകയാണ്. വിദേശത്തേക്കു പോകുന്നതിനു മുൻപ് നമ്മുടെ രാജ്യത്തെ 15 വിനോദ സഞ്ചാര മേഖലകൾ എങ്കിലും നമ്മൾ സന്ദർശിക്കണം. നമ്മൾ താമസിക്കുന്ന സംസ്ഥാനത്തിനു പുറത്തായിരിക്കണം ഈ വിനോദസഞ്ചാര മേഖലകൾ. മൻ കി ബാത്തിൽ താൻ പ്രതിപാദിച്ചവരിൽ എല്ലാവരും തന്നെ നായകന്മാരാണ്’’ – അദ്ദേഹം കൂട്ടിച്ചേർത്തു. 

മൻ കി ബാത്തിൽ മുൻപ് പ്രതിപാദിച്ച ചില വ്യക്തികളുമായി മോദി പ്രസംഗമധ്യേ സംവദിച്ചു. മൻ കി ബാത്തിന്‍റെ നൂറാം എപ്പിസോഡ് ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. 2014 ഒക്ടോബർ മൂന്നിനാണ് ആദ്യമായി മൻ കി ബാത്ത് പ്രക്ഷേപണം തുടങ്ങിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker