29.5 C
Kottayam
Monday, May 13, 2024

മഞ്ജു വാര്യര്‍ക്ക് ഇനി പ്രഭുദേവയുടെ ചുവടുകള്‍,ആയിഷയില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആടിത്തിമിര്‍ക്കും

Must read

ദുബായ് നൃത്ത സംവിധായകനായി പ്രഭുദേവ (Prabhu Deva) വീണ്ടും മലയാള സിനിമയില്‍. മഞ്ജു വാര്യര്‍ (Manju Warrier) ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ആയിഷയിലാണ് (Ayisha) പ്രഭുദേവ കൊറിയോഗ്രഫി ചെയ്യുന്നത്. യുഎഇയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ എം ജയചന്ദ്രന്‍ ഈണം പകര്‍ന്ന ഗാനത്തിനാണ് പ്രഭുദേവ ചുവടുകള്‍ ചിട്ടപ്പെടുത്തുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്തസംവിധായകനായി എത്തുന്നത്.

നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ആയിഷയുടെ രചന ആഷിഫ് കക്കോടി നിര്‍വ്വഹിക്കുന്നു. മലയാളത്തിനു പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷാ പതിപ്പുകളിലും എത്തുന്നുണ്ട്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം. ഫെതര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് , മൂവി ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാണം.

ഛായാഗ്രഹണം വിഷ്ണു ശര്‍മ്മ, എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി, കലാസംവിധാനം മോഹന്‍ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു ജി നായര്‍, ഗാന രചന ബി കെ ഹരിനാരായണന്‍, സുഹൈല്‍ കോയ, ശബ്ദ സംവിധാനം വൈശാഖ്, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍ റഹിം പി എം കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍. സിനിമയുടെ ഇന്ത്യയിലെ ചിത്രീകരണം ദില്ലി, മുംബൈ എന്നിവിടങ്ങളിലായിരിക്കും. പിആര്‍ഒ എ എസ് ദിനേശ്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷാപതിപ്പുകളും ചിത്രത്തിനുണ്ട്.

നൃത്തത്തോട് പ്രണയം സൂക്ഷിക്കുന്ന രണ്ടുപേര്‍ ഒന്നിക്കുന്നു എന്നതിനപ്പുറം, പഴയൊരു ആരാധനയുടെ കഥ കൂടി പറയാനുണ്ട് മഞ്ജു വാര്യര്‍ക്ക്. തനിക്കേറെ ആരാധന തോന്നിയിട്ടുള്ള താരമാണ് പ്രഭുദേവ എന്ന് ഒരഭിമുഖത്തില്‍ മഞ്ജു തുറന്നു പറഞ്ഞിരുന്നു. ലാലേട്ടന്റെയും മമ്മൂക്കയുടെയും ശോഭന ചേച്ചിയുടേയുമൊക്കെ ആരാധികയായിരുന്നു ഞാന്‍. പക്ഷേ എന്റെ ഓര്‍മ്മയില്‍ ഞാനിങ്ങനെ പടങ്ങള്‍ വെട്ടി ഒട്ടിച്ചിരുന്നതും കത്തെഴുതാന്‍ ശ്രമിച്ചിരുന്നതുമൊക്കെ മറ്റൊരാള്‍ക്കായിരുന്നു. അത് ഇന്ത്യയുടെ മൈക്കിള്‍ ജാക്‌സണ്‍ എന്നു വിളിക്കുന്ന പ്രഭുദേവയ്ക്ക് ആയിരുന്നു. എന്നെ നേരിട്ടറിയുന്ന എല്ലാവര്‍ക്കുമറിയാം, എനിക്ക് പ്രഭുദേവയോടുള്ള ക്രേസ്. അത് അന്നുമുണ്ട്, ഇന്നുമുണ്ട്,” പ്രഭുദേവയോടും അദ്ദേഹത്തിന്റെ നൃത്തത്തോടുമുള്ള തന്റെ ആരാധനയെ കുറിച്ച് മഞ്ജു വാര്യര്‍ പറഞ്ഞതിങ്ങനെ.

സിനിമാ പോസ്റ്ററുകളും നെയിം സ്ലിപ്പുകളും താരത്തിന്റെ ചിത്രങ്ങളുമെല്ലാം ശേഖരിച്ചുവയ്ക്കല്‍ ആയിരുന്നു തന്റെ കൗമാരക്കാലവിനോദമെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week