മഞ്ജു വാര്യർ പോണിടെയിൽ സുന്ദരിയായി ദുബെെ ഇന്ത്യൻ കോഫി ഹൗസിൽ,ദിവസം കൂടുന്തോറും പ്രായം കുറയുന്നോയെന്ന് ആരാധകർ
കൊച്ചി:മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു വര്യാരെ മലയാളികൾ വിളിക്കുന്നത്. ദിവസം കൂടുന്തോറും പ്രായം കുറയുന്ന മലയാളത്തിൻറെ സ്വന്തം “സന്തൂർ മമ്മി”.. ദുബായിലെ ഇന്ത്യൻ കോഫി ഹൗസ് ഉദ്ഘാടനം ചെയ്യാനെത്തിയ മഞ്ജുവിന്റെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ തരംഗമാകുന്നത്.
കുറച്ച് വ്യത്യസ്തമായ ലുക്കിലെത്തിയ താരത്തിന്റെ ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സിംപിളായി മുടി പോണിടെയിൽ കെട്ടി ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ചിരിച്ച് ആരാധകരുടെ മുന്നിലെത്തിയ ആരാധകരുടെ പ്രിയതാരത്തെ ഇരു കെെയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. താര പരിവേഷങ്ങൾ ഒന്നും തന്നെയില്ലാതെ ആരാധകരോട് കുശലം പറയാനും ചിരിച്ചും അവർക്കൊപ്പം ഫോട്ടോകൾക്ക് പോസ് ചെയ്യ്തും താരം അവർക്കൊപ്പം സമയം ചിലവിടുന്നുണ്ട്.
മഞ്ജുവാര്യർ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കു വെച്ചിരിക്കുന്ന ചിത്രത്തിനു താഴെ ‘മമ്മുട്ടിയെ ചലഞ്ച് ചെയ്യുകയാണോ?’, ‘സുപ്പർ ലുക്ക്, ഹൃദയശുദ്ധി മുഖത്തു കാണാം’ എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്.
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം വരെ അണിഞ്ഞ താര സുന്ദരി. വിവാഹജീവിതത്തോട് കൂടി സിനിമയിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. പിന്നിട് സിനിമയിലേയ്ക്ക് തിരിച്ചെത്തിയ താരം നിരുപമ രാജീവിലൂടെ ഒരുപിടി മികച്ച കഥാപാത്രങ്ങൾക്കാണ് വെള്ളിത്തരയിൽ ജീവനേകിയത്. തിരിച്ചു വരവ് ഹിറ്റാക്കിയ താരം വിവിധങ്ങളായ മേക്കോവറിലൂടെ ആരാധകരെ ഞെട്ടിക്കാറുണ്ട്. തിരിച്ചു വരവിൽ പ്രായം കുറഞ്ഞു പോയൊന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം.
https://www.instagram.com/p/CV75Aj1v2Ir/?utm_medium=copy_link
കാറ്റത്തൊരു മൺകൂട്, കൂട്ടിന്നൊരു വെൺപ്രാവ് എന്ന് തുടങ്ങുന്ന വരികളുമായ് മലയാള ചിത്രം ‘മേരി ആവാസ് സുനോയിലെ’ (Meri Awas Suno) ആദ്യഗാനം ഇന്നലെ പുറത്തിറങ്ങിയിരുന്നു.ജയസൂര്യയും (Jayasurya) മഞ്ജു വാര്യരും (Manju Warrier) ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ, ഇരുവരും ഒരുമിച്ചുള്ള ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ (lyrical video) ആണ് പുറത്തിറങ്ങിയിരിക്കുന്നത്.
സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ജിതിൻ രാജാണ്. ബി.കെ. ഹരിനാരായണന്‍റേതാണ് വരികൾ. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്. ജയസൂര്യയും എം. ജയചന്ദ്രനും ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കളായതിന് പിന്നാലെയാണ് ഗാനം പുറത്തിറങ്ങിയത്. ജി. പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് ആണ് നിർമാണം. ക്യാപ്റ്റൻ, വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘മേരി ആവാസ് സുനോ’ എന്ന പ്രത്യേകതയുമുണ്ട്.
മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. മഞ്ജു വാര്യരുടെ കഥാപാത്രം ഡോക്ടറാണ്. ശിവദയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി. സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും അഭിനയിച്ചിരിക്കുന്നു.