പോയതിനെക്കാൾ നല്ലത് വരാനിരിക്കുന്നതാണ്’ മഞ്ജു വാര്യരുടെ പുതിയ ഫോട്ടോ
മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ(Manju Warrier). തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ(Lady Supper Star) എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, കേരളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളുകൂടിയാണ്. സമൂഹമാധ്യമങ്ങളിൽ(Social Media) അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
‘പോയതിനെക്കാൾ നല്ലത് വരാനിരിക്കുന്നതാണ്’ എന്നാണ് പുതിയ ഫോട്ടോയ്‌ക്കൊപ്പം മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്. ജീന്‍സും ഓവര്‍കോട്ടും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് മഞ്ജു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്.
മരക്കാർ ആണ് മഞ്ജു വാര്യരുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ മഞ്ജുവിന്‍റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാൽ ആയിരുന്നു കുഞ്ഞാലി മരക്കാരായി എത്തിയത്. ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെളളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.