EntertainmentNews

മഞ്ജു വാര്യർക്ക് ഇനി ബൈക്ക് ഓടിക്കാം; ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കി താരം

കൊച്ചി: സിനിമ താരം മഞ്ജു വാര്യർ ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കി. എറണാകുളം കാക്കനാട് ആര്‍ടി ഓഫീസിനു കീഴിലായിരുന്നു താരം ടെസ്റ്റിന് പങ്കെടുത്തത്. തല അജിത്തിനൊപ്പം ബൈക്ക്  യാത്രയ്ക്ക് പോയതിനു ശേഷം തനിക്കും  സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന് മഞ്ജു വാര്യർ ഇന്റർവ്യൂകളിൽ പറയുകയുണ്ടായി. അതിന്റെ  ആദ്യപടിയായാണ് മഞ്ജു വാര്യർ ടൂവീലര്‍ ലൈസൻസ് സ്വന്തമാക്കിയത്. പുതുതായി ഇറങ്ങാൻ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകൾക്കിടയിലാണ് മഞ്ജു വാര്യർ ലൈസൻസ് സ്വന്തമാക്കാനുള്ള ടെസ്റ്റ് പാസായത്.

ജനുവരി 20-ന് റിലീസിനൊരുങ്ങുന്ന ‘ആയിഷ’ സിനിമയുടെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണ് നടി. മലയാളത്തിന് പുറമെ 6 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആയിഷയുടെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗൾഫ് മേഖലയിൽ വീട്ടുജോലിക്കാരിയായ ഗദ്ദാമയുടെ കഥയാണ് ചിത്രം. ആയിഷ എന്ന കേന്ദ്ര കഥാപാത്രത്തെ മഞ്ജു വാര്യർ അവതരിപ്പിക്കുന്നു.

എച്ച് വിനോദിന്റെ സംവിധാനത്തിൽ അജിത്ത് നായകനായ തുനിവാണ് ഇപ്പോള്‍ മഞ്ജുവിന്‍റെ ചിത്രം. മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരും നിറഞ്ഞാടിയപ്പോൾ  തുനിവ് പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തി. തമിഴ്നാട്ടിൽ ആദ്യദിവസം തന്നെ മികച്ച ഓപ്പണിം​ഗ് കളക്ഷൻ ആണ് തുനിവിന് ലഭിച്ചിരിക്കുന്നത്. സിനിമാസ്വാദകരും ആരാധകരും ഏറ്റെടുത്ത ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ അജിത്തിനൊപ്പം ഉള്ള ഫോട്ടോകൾ പങ്കുവച്ചിരുന്നു മഞ്ജു. 

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. കൺമണി എന്ന കഥാപാത്രത്തെയാണ് തുവിൽ മഞ്ജു വാര്യർ അവതരിപ്പിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker