മഞ്ജു ഭാവങ്ങൾ ; വൈറലായി മഞ്ജു വാരിയരുടെ വീഡിയോ
കൊച്ചി:മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച നടി വിവാഹശേഷം സിനിമാ മേഖലയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. പിന്നീട് കുറച്ച് വര്‍ഷത്തിന് മുന്‍പാണ് അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്. വളരെ കാലം സിനിമാ മേഖലയില്‍ നിന്നും മാറി നിന്നെങ്കിലും മഞ്ജു വാര്യരേ ഒത്തിരി സ്‌നേഹത്തോടെയാണ് ജനങ്ങള്‍ വരവേറ്റത്. താരത്തിന്റെ തിരിച്ച് വരവ് ഗംഭീര വിജയം തന്നെ ആയിരുന്നു. അഭിനയിച്ച ഒട്ടുമിക്ക സിനിമകളും പ്രേക്ഷക ശ്രദ്ധ നേടി.
സിനിമകള്‍ മാത്രമല്ല മഞ്ജു വാര്യര്‍ പങ്കെടുക്കുന്ന അവാര്‍ഡ് ഫംഗ്ഷനും താരത്തിന്റെ ഫോട്ടോഷൂട്ടും ഒക്കെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഏറ്റവും പുതിയതായി താരത്തിന്റെ ഒരു കാന്‍ഡിഡ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയും ഫോണ്‍ ചെയ്യുകയും ചെയ്യുന്ന താരത്തിന്റെ കാന്‍ഡിഡ് വീഡിയോ പകര്‍ത്തിയിരിക്കുകയാണ് അജ്മല്‍ എന്ന ഫോട്ടോഗ്രാഫര്‍. ഇന്‍സ്റ്റഗ്രാമില്‍ മറ്റും ഇതിനോടകം തന്നെ വീഡിയോ വൈറല്‍ ആണ്.
കണ്ണാടി കൂടും കൂട്ടി എന്ന ബാക്ക് ഗ്രൗണ്ട് മ്യൂസിക്കോട് കൂടിയാണ് അജ്മല്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ മഞ്ജു വാര്യരുടെ വീഡിയോ പങ്ക് വെച്ചത്. ഇപ്പോള്‍ സജീവമായി സിനിമയില്‍ നില്‍ക്കുന്ന താരത്തിന്റെ അവസാന പടം ചതുര്‍മുഖം ആയിരുന്നു. 1995- ല്‍ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ സിനിമയില്‍ ചുവടു വെയ്ക്കുന്നത്.
പിന്നീട് 1999 ല്‍ സിനിമാ ജീവിതം അവസാനിപ്പിച്ച താരം വിവാഹ ജീവിതത്തിലേക്ക് കടന്നു. അവസാനമായി അഭിനയിച്ച കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് നാഷണല്‍ അവാര്‍ഡും ലഭിച്ചിരുന്നു. അഭിനയത്തിന് പുറമെ താരം നല്ലൊരു നര്‍ത്തകി കൂടിയാണ്. പിന്നീട് പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ലേഡി സൂപ്പര്‍ സ്റ്റാറായി മഞ്ജു വാര്യര്‍ തിരിച്ച് വരുന്നത്.