ഡബ്ല്യൂ.സി.സിയില്‍ എന്തുകൊണ്ട് സജീവമാകുന്നില്ല; മനസ് തുറന്ന് മഞ്ജു വാര്യര്‍
സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യു.സി.സിയില്‍ മഞ്ജു വാര്യര്‍ അടക്കമുള്ള മുന്‍ നിര നടിമാര്‍ തുടക്കത്തില്‍ സജീവമായിരിന്നുവെങ്കിലും നടി ആക്രമിക്കപ്പെട്ടതിന് ശേഷം അത്ര സജീവമല്ലാതായി. എല്ലാ നടിമാരും പങ്കെടുത്ത പത്രസമ്മേളനത്തില്‍ പോലും മഞ്ജു പങ്കെടുത്തില്ല. മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി അധികാരം ഏറ്റെടുത്ത ശേഷമാണ് മഞ്ജുവാര്യരുടെ പിന്‍വലിയല്‍ ദൃശ്യമായത്. മോഹന്‍ലാലിനൊപ്പമുളള ചിത്രങ്ങളാണ് ഇതിന് പിന്നിലെന്നുളള ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങളില്‍ മഞ്ജുവോ മറ്റു നടിമാരോ തയ്യാറായില്ല. സംഘടനയക്കകത്തെ എല്ലാവര്‍ക്കും വ്യക്തിപരമായ അഭിപ്രായങ്ങളും നിലപാടുകളുമുണ്ടെന്നായിരുന്നു ഒഴുക്കന്‍ മട്ടിലുളള മറുപടി. ഇപ്പോഴിതാ, ഇതിനെല്ലാം കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍.
ഡബ്ല്യുസിസിയില്‍ ഇപ്പോഴും അംഗമാണെങ്കിലും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായി ഇടപെടാന്‍ തനിക്ക് സാധിച്ചില്ല. സംഘടനയുടെ രൂപികരണ ഘട്ടത്തില്‍ ഉണ്ടായിരുന്നു അതിനുശേഷം മുന്‍നിരയില്‍ നിന്ന് കാര്യങ്ങള്‍ ചെയ്യാനുളള സമയം ഉണ്ടായിട്ടില്ലെന്ന് മഞ്ജു വ്യക്തമാക്കി.
‘എനിക്ക് എല്ലാ കാര്യങ്ങളിലും സ്വതന്ത്രമായ, വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ ആവശ്യമായ സമയങ്ങളില്‍ മാത്രമേ അഭിപ്രായങ്ങള്‍ പറയാറുളളൂ. പറയേണ്ട അഭിപ്രായങ്ങളും നിലപാടുകളും പറയേണ്ടിടത്ത് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒരു സംഘടന എന്ന് പറഞ്ഞാല്‍ പലതരം ആളുകളുളള ഇടമാണല്ലോ. അഭിപ്രായവ്യത്യാസങ്ങളൊക്കെ സ്വഭാവികമായിട്ടും ഉണ്ടാകും എന്ന് താരം കൂട്ടിച്ചേര്‍ത്തു.