മഞ്ജുവിന്റെ പുത്തൻ ചിത്രം ഞെട്ടിച്ചു! ‘ഈ സന്തോഷത്തിന് പിന്നിലെ കാരണം മീനാക്ഷി’ ; ചിത്രം വൈറൽ
കൊച്ചി:മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ വെള്ളിത്തരയിൽ എത്തിയ മഞ്ജു പിന്നീട് മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമായി മാറുകയായിരുന്നു. വളരെ ശക്തമായ നായിക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. തന്റെ ആദ്യ സിനിമ മുതല്‍ ഇവിടം വരെയും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായിരുന്നു മഞ്ജു തിരഞ്ഞെടുത്തത്.
വർഷം കഴിയുംതോറും പ്രായം കുറയുകയാണെന്ന് തോന്നും മഞ്ജു വാര്യർക്ക്. ഇടയ്ക്കിടെ തന്റെ ലുക്കിലും ഹെയർ സ്റ്റൈലിലും മഞ്ജു മാറ്റം വരുത്താറുണ്ട്. താരത്തിന്റെ മേക്കോവർ ചിത്രങ്ങൾ ആരാധകരും ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മഞ്ജു നിരന്തരം തൻ്റെ ചിത്രങ്ങളും പുതിയ സിനിമാ വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന സൂപ്പർ കൂൾ ചിത്രം സൈബറിടത്തിലെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. താരം പങ്കുവെച്ചിരിക്കുന്ന ചിത്രത്തിലെ ഹെയർ സ്റ്റൈലാണ് ചർച്ചയായി മാറുന്നത്. മുടി കളർ ചെയ്ത് പുതിയ സ്റ്റൈൽ സ്വീകരിച്ചിരിക്കുകയാണ്. ഷോര്‍ട്ട് ഹെയര്‍ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നടിയ്ക്ക് വര്‍ഷം കൂടുന്തോറും പ്രായം കുറയുകയാണോ എന്നും എങ്ങനെയാണ് ഈ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതന്നും അടക്കമുള്ള പല ചോദ്യങ്ങളാണ് ആരാധകര്‍ ഒളിഞ്ഞും തെളിഞ്ഞും ചേദിക്കാറുള്ളത്. മഞ്ജു എപ്പോഴും മമ്മുക്കയെ പോലെയാണെന്നും പ്രായം കൂടുന്തോറും ചെറുപ്പമാകുകയാണെന്നും ആരാധകർ പറയുന്നുണ്ട്. ആർക്കും തളർത്താൻ പറ്റാത്ത ഇൻസ്പിരേഷൻ ലെവലാണെന്നും ഏതു പ്രതിസന്ധികളിലും ഇങ്ങനെ സൌന്ദര്യം കാത്തു സൂക്ഷിക്കാൻ പറ്റുന്നുണ്ടല്ലോ എന്നും ആരാധകർ കമൻ്റുബോക്സുകളിൽ കുറിച്ചിരിക്കുന്നു.
ദീപ്തി സതി, ഗീതു മോഹൻദാസ്, ബാബു ആന്റണി അടക്കമുളളവർ ഫൊട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. പുതിയ ലുക്ക് കൊള്ളാം എങ്കിലും എനിക്ക് ആ നീളൻ മുടിയാണ് ഇഷ്ടമെന്നായിരുന്നു ബാബു ആന്റണിയുടെ കമന്റ്.
ചിലർ താരത്തിൻ്റെ മുൻകാല ജീവിതത്തെ ചേർത്തുവെച്ചും കമൻ്റുകൾ കുറിച്ചിട്ടുണ്ട്. ‘മകൾ സുരക്ഷിതമായി നല്ലരീതിയിൽ ജീവിക്കുന്നതിനാലാണ് ഇങ്ങനെ സന്തോഷവതിയായി ജീവിക്കാൻ സാധിക്കുന്നത്’ എന്നാണ് ഒരു ആരാധിക കമൻ്റായി കുറിച്ചിരിക്കുന്നത്. എന്നാൽ വിമർശനങ്ങൾക്ക് മഞ്ജുവാര്യരെ പിന്തുണച്ച് മറുപടി കൊടുക്കുന്ന ആരാധകരുമുണ്ട്.
താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുകളായ സജിത്ത് ആൻ്റ് സുജിത്ത് സഹോദരങ്ങളാണ്. അവരാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമൻ്റുകളുമായി എത്തിയിരിക്കുന്നത്.