Entertainment

ഇത്തരം മനുഷ്യരോടാണ് നമ്മള്‍ നമ്മുടെ കുഞ്ഞു കുഞ്ഞു പാപങ്ങള്‍ ഏറ്റു പറയാന്‍ പോകുന്നത്.. എന്തൊരു വിരോധാഭാസം അല്ലെ; മഞ്ജു സുനിച്ചന്‍

നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രൂരമായി കൊലചെയ്യപ്പെട്ട സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിക്കുന്നത്. ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് തെളിഞ്ഞപ്പോള്‍ അതിന് കാരണമായത് അടയ്ക്ക രാജുവിന്റെ മൊഴിയാണ്. വര്‍ഷങ്ങളോളം ക്രൂരമായി ആക്രമിക്കപ്പെട്ടെങ്കിലും സത്യത്തിനൊപ്പം ഉറച്ചുനിന്ന അദ്ദേഹമിപ്പോള്‍ മലയാളികളുടെ ഹീറോ ആണ്. അഭയ കേസില്‍ വിധി വന്നതിന് പിന്നാലെ നടി മഞ്ജു സുനിച്ചന്‍ കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

മഞ്ജു സുനിച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ്

ധ്യാനയോഗത്തിനു ശേഷം നിങ്ങള്‍ ഒച്ചയുണ്ടാക്കാത്ത പൈസ നേര്‍ച്ചയിടാന്‍ പറഞ്ഞ(നോട്ട് )ഒരു അച്ഛനെ ഞാന്‍ ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ കണ്ടിട്ടുണ്ട്.എന്റെ ചെറിയ പ്രായത്തില്‍ പോലും ഞാന്‍ അന്ന് ഞെട്ടി. കാരണം എന്റെ കൈവെള്ളയില്‍ നേര്‍ച്ചയിടാന്‍ ചുരുട്ടി വെച്ചിരുന്നത് വീട്ടില്‍ നിന്ന് തന്നുവിട്ട 50പൈസയാണ്..

ഇന്നിപ്പോള്‍ ആ ഞെട്ടലില്‍ ഒരു കാര്യവുമില്ലെന്ന് മനസിലാക്കാന്‍ സാധിക്കുന്നു.. തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടയോ ആകില്ല. അതൊരു സന്യാസം ആണ്..

അത് മനസിലാക്കാത്തിടത്തോളം അവര്‍ എന്തോ വസ്ത്രം ധരിച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ്..തീരെ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത നല്ല ഒരു ജോലി പോലും പറയാനില്ലാത്ത ഒരു സാധാരണ മനുഷ്യനേക്കാള്‍ താഴെ നില്‍ക്കുന്ന മനുഷ്യര്‍..

ഇത്തരം മനുഷ്യരോടാണ് നമ്മള്‍ നമ്മുടെ കുഞ്ഞു കുഞ്ഞു പാപങ്ങള്‍ ഏറ്റു പറയാന്‍ പോകുന്നത്.. എന്തൊരു വിരോധാഭാസം അല്ലെ.. രാജു ചേട്ടന്‍ മുത്താണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button