മലയാള സിനിമയിലെ എന്റെ ഇഷ്ടനായിക ഊര്‍വശിയാണെങ്കിലും ഇഷ്ടപ്പെട്ട നടി മറ്റൊരാളാണ്: മഞ്ജു പിള്ള
കൊച്ചി:മലയാള സിനിമയിലെ എന്റെ ഇഷ്ടനായിക ഊര്‍വശിയാണെങ്കിലും ഇഷ്ടപ്പെട്ട നടി മറ്റൊരാളാണ്: മഞ്ജു പിള്ളതനിക്ക് മലയാള സിനിമയില്‍ ഏറ്റവും ഇഷ്ടമുള്ള നായിക ഉര്‍വശിയാണെങ്കിലും ഇഷ്ടമുള്ള നടി കെ.പി.എ.സി. ലളിതയാണെന്ന് പറയുകയാണ് മഞ്ജു പിള്ള. തന്നെ അവര്‍ ഒരു മകളെ പോലെയാണ് കണ്ടതെന്നും തങ്ങള്‍ പത്തുപന്ത്രണ്ട് വര്‍ഷം ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും താരം പറയുന്നു.
തന്റെ ഏറ്റവും പുതിയ ചിത്രമായ മലയാളി ഫ്രം ഇന്ത്യയുടെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു പിള്ള. പ്രൊഫഷണല്‍ ബന്ധമല്ലാതെ തനിക്ക് ലളിതാമ്മയുമായി ഒരു വ്യക്തി ബന്ധമുണ്ടായിരുന്നു എന്നും താരം പറഞ്ഞു.
‘എനിക്ക് മലയാള സിനിമയില്‍ ഏറ്റവും ഇഷ്ടമുള്ള നടി കെ.പി.എ.സി. ലളിതയാണെന്ന് ഞാന്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്. ഇഷ്ടമുള്ള നായിക ഉര്‍വശിയാണെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. നടിയെന്ന് പറയുമ്പോള്‍ നായിക കോണ്‍സെപ്റ്റ് വേറെയാണല്ലോ. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.
മാത്രവുമല്ല ലളിതാമ്മയുടെ കൂടെ കുറേ വര്‍ഷം ഒരുമിച്ച് ഉണ്ടായിരുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഞങ്ങള്‍ ഒരുമിച്ച് ഒരു ഫ്‌ളാറ്റിലായിരുന്നു താമസം, ഒരേ ബില്‍ഡിങ്ങിലായിരുന്നു. ലളിതാമ്മ തന്നെയാണ് എന്നെ ആ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോകുന്നത്.
എന്നെ ഒരു മകളെ പോലെയാണ് അമ്മ കണ്ടത്. പത്തു പന്ത്രണ്ട് വര്‍ഷം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പിന്നെ യാത്രകളും ഷോപ്പിങ്ങും സിനിമ കാണാന്‍ പോകുന്നതുമൊക്കെ ഒരുമിച്ചായിരുന്നു. പ്രൊഫഷണല്‍ ബന്ധമല്ലാതെ ഒരു വ്യക്തി ബന്ധവും അമ്മയുമായി എനിക്കുണ്ട്.
അതുകൊണ്ട് ആക്ടിങ്ങില്‍ കുറേയൊക്കെ അമ്മയോട് സാമ്യമുണ്ടാകാം. പിന്നെ അമ്മയുടെ റെഫറന്‍സ് എടുത്തിട്ടുണ്ട്. ലളിതാമ്മയുടെ ഒരുപാട് സിനിമകള്‍ ഞാന്‍ കാണാറുണ്ട്. ഇഷ്ടമാണ് അവരെ. അത്രയേറെ അടുപ്പവും ഇഷ്ടവും സ്‌നേഹവുമൊക്കെയാണ്,’ മഞ്ജു പിള്ള പറഞ്ഞു.