അച്ഛനെ കൊവിഡ് പിടികൂടി, താമസിയാതെ രോഗമുക്തിയും നേടി, വ്യാജ വാര്‍ത്തകള്‍ പ്രചരിക്കരുത്; അഭ്യര്‍ത്ഥിച്ച് മകന്‍ നിരഞ്ജന്‍
കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് അലയടിക്കുകയാണ്. കൊവിഡ് പലയിടത്തും പടര്‍ന്ന് പിടിക്കുകയാണ്. ഒപ്പം വ്യാജ വാര്‍ത്തകളും നിറയുകയാണ്. ഇപ്പോള്‍ വ്യാജ വാര്‍ത്തകള്‍ക്ക് ഇരയാവുകയാണ് നടന്‍ മണിയന്‍ പിള്ള രാജു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മകന്‍ നിരഞ്ജന്‍.
നടന്‍ മണിയന്‍ പിള്ള രാജുവിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഇല്ലാക്കഥകളും നിറയുന്നത്. രോഗമുക്തി നേടിയിട്ടും വ്യാജ വാര്‍ത്തകള്‍ നിറയുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി നിരഞ്ജന്‍ രംഗത്തെത്തിയത്.
‘എന്റെ അച്ഛനെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ദയവായി നിര്‍ത്തണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്. രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോള്‍ വീട്ടില്‍ സുഖമായിരിക്കുന്നു.’നിരഞ്ജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് പതിനെട്ട് ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്ന രാജു, ആ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്തെത്തിയത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി രംഗത്തെത്തിയത്.