EntertainmentKeralaNews

മോനിഷ മരിച്ച ശേഷം മണിയന്‍ പിള്ള രാജുവിന് ഉണ്ടായ അനുഭവം; ഞെട്ടിപ്പിക്കുന്ന സംഭവം

കൊച്ചി:വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടതാരമായി മാറിയ നടിയാണ് മോനിഷ. അകാലത്തില്‍ ഈ ലോകത്തോട് വിട പറഞ്ഞുവെങ്കിലും ഇന്നും നിരവധി പേരുടെ മനസില്‍ ജീവിക്കുകയാണ് താരം. മലയാളക്കരയുടെ ഏറ്റവും വലിയ വേദനകളിലൊന്നു കൂടിയാണ് നടി മോനിഷയുടെ വേര്‍പാട്. പതിനഞ്ചാമത്തെ വയസില്‍ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ മോനിഷ കുറഞ്ഞ കാലം കൊണ്ടാണ് ഉയരങ്ങളിലെത്തിയത്. ബാലതാരത്തില്‍ നിന്നും നായികയായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് വാഹനാപകടത്തില്‍ നടി മരണപ്പെടുന്നത്.

മ രി ക്കുന്നതിനു മുമ്പ് മോനിഷ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. ആ സമയങ്ങളില്‍ കത്തിനിന്ന നായികമാരില്‍ ഒരാളു കൂടിയായിരുന്നു മോനിഷ. മോനിഷ മരിച്ച രണ്ടു വര്‍ഷത്തിനു ശേഷം മോഹന്‍ലാലിനും മണിയന്‍പിള്ള രാജുവിനും ഉണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ്.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിന്നാരത്തിന്റെ ഷൂട്ടിങ് മദ്രാസില്‍ നടക്കുന്ന സമയം. ചിത്രത്തില്‍ മണിയന്‍പിള്ള രാജുവും ഉണ്ടായിരുന്നു. മദ്രാസില്‍ എത്തിയാല്‍ രാജു സ്ഥിരം തമസിക്കുന്നതു പാംഗ്രോ ഹോട്ടലിലെ 504ാം നമ്പര്‍ മുറിയിലായിരുന്നു. അന്ന് ആ റും ഒഴിവില്ലാത്തതിനാല്‍ 505 ലാണു താമസിച്ചത്.

വെളുപ്പിനെ ഷൂട്ട് ഉള്ളതുകൊണ്ടു രാജു നേരത്തെ ഉറങ്ങാന്‍ കിടന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ആരോ കാലില്‍ തൊട്ടുനോക്കുന്നതായി രാജുവിനു തോന്നി. തല ഉയര്‍ത്തി നോക്കുമ്പോള്‍ അതാ മുമ്പില്‍ മോനിഷ നില്‍ക്കുന്നു. തിളങ്ങുന്ന വലിയൊരു ലാച്ചയും അതിനു ചേരുന്ന കറുത്ത ടോപ്പും അതില്‍ സ്വര്‍ണ്ണ നിറത്തില്‍ ഡിസൈന്‍ ചെയ്ത വലിയൊരു പൂവും, ഇതായിരുന്നു മോനിഷയുടെ വേഷം.

രാജു അന്നോളം കാണാത്ത വേഷത്തില്‍ ആയിരുന്നു മോനിഷ മുന്നില്‍ വന്നത്. അമ്മ വരാന്‍ വൈകും അതുകൊണ്ടു രാജുവേട്ടനോടു സംസാരിച്ചിരിക്കാം എന്നു കരുതി വന്നതാണെന്നും മോനിഷ പഞ്ഞു. ഓ അതിനെന്താ എന്നു മണിയന്‍പിള്ള രാജുവും പറഞ്ഞു. എന്നാല്‍ രാജു പെട്ടന്നു ഞെട്ടിയുണര്‍ന്നപ്പോള്‍ മോനിഷയെ കാണാനില്ല. മോനിഷ മരിച്ചിട്ട് രണ്ട് വര്‍ഷം ആയിരുന്നു.

അന്നു രാത്രിയില്‍ രാജുവിന് ഉറക്കം വന്നില്ല. പിറ്റേ ദിവസം തനിക്കുണ്ടായ അനുഭവം മോഹന്‍ലാലിനൊടും പ്രിയദര്‍ശനോടും പങ്കുവെച്ചു. ഇതു കേട്ടു മോഹന്‍ലാല്‍ തലയില്‍ കൈവെച്ചു കൊണ്ട് പറഞ്ഞു. കമലദളത്തിന്റെ ഫങ്ഷനു വേണ്ടി മദ്രാസില്‍ വന്നപ്പോള്‍ മോനിഷയും അമ്മയും താമസിച്ചിരുന്നത് റും നമ്പര്‍ 505 ലായിരുന്നു. രാജു സ്വപ്നത്തില്‍ കണ്ട അതേ വേഷമായിരുന്നു അന്നു മോനിഷ ധരിച്ചിരുന്നതെന്നും മണിയന്‍ പിള്ള രാജു പറയുന്നു.

അതേസമയം, എം ജി ശ്രീകുമാര്‍ മുമ്പ് മോനിഷയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഈ അടുത്ത കാലത്തും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു അഭിമുഖത്തില്‍ സംസാരിക്കവെ, സമയത്തിലും രാശിയിലുമൊക്കെ എത്രത്തോളം വിശ്വാസമുണ്ടെന്ന അവതാരകയുടെ ചോദ്യത്തിനാണ് എം ജി ശ്രീകുമാര്‍ പ്രതികരിച്ചത്. ഞാനങ്ങനെ ജോത്സ്യനെ പോയി കാണുന്നയാളൊന്നുമല്ല.

പിന്നെ നമുക്കെന്തെങ്കിലും വിഷമം വരുമ്പോഴാണല്ലോ പെട്ടെന്ന് ഓടുന്നത്. ശുക്രനും കേതുവുമൊക്കെ എവിടെയാണെന്നും എന്തൊക്കെയാണെന്നുമൊക്കെ അന്വേഷിച്ചറിയുന്നത് അപ്പോഴാണല്ലോ, ഇതിലൊന്നും ഒരു കാര്യവുമില്ല. നമുക്ക് വരേണ്ടത് എപ്പോഴായാലും വരും. കിട്ടേണ്ടത് കിട്ടും. ഒരടിയാണ് കിട്ടേണ്ടതെങ്കില്‍ അതും കിട്ടും.

ഒരുപാട് ഉദാഹരണങ്ങള്‍ എന്റെ ജീവിതത്തിലുണ്ട്. മോനിഷയുടെ കാര്യം. അത് തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. കല്യാണം കഴിച്ച് രണ്ട് കുട്ടികളുടെ അമ്മയാവുമെന്നൊക്കെയായിരുന്നു പ്രവചനം. ഇത് കഴിഞ്ഞ് രണ്ടാഴ്ച കഴിയുന്നതിനിടയിലായിരുന്നു ആ വിയോഗം. നമുക്കൊന്നും നമ്മുടെ ജീവിതത്തെക്കുറിച്ച് പ്രവചിക്കാനാവില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ അഭിമുഖത്തിന്റെ വീഡിയോ വൈറലായിരുന്നു.

1992 ഡിസംബര്‍ അഞ്ചിനാണ് മോനിഷയും, അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുന്നത്. ചെപ്പടിവിദ്യയെന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് പോവുന്നതിനിടയിലായിരുന്നു കാറപകടം. ഗുരുവായൂരിലെ നൃത്തപരിപാടിയുടെ റിഹേഴ്‌സലിനായി ബാംഗ്ലൂരിലേക്ക് പോവാനായി തീരുമാനിച്ചിരുന്നു മോനിഷ.

തിരുവനന്തപുരത്തെ ലൊക്കേഷനില്‍ നിന്നും കൊച്ചി എയര്‍പോര്‍ട്ടിലേക്ക് പോവുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. ജാതകപ്രകാരം നമുക്കിപ്പോള്‍ മോശം സമയമാണെന്ന് ശ്രീവിദ്യ പറഞ്ഞിട്ടും എല്ലാത്തിനേയും പോസിറ്റീവായി കാണുന്ന മോനിഷ താന്‍ സേഫായി ബാഗ്ലൂരിലെത്തുമെന്ന് പറയുകയായിരുന്നു.

1986 ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങള്‍ എന്ന ചിത്രമാണ് മോനിഷയുടെ കരിയറിന് പൊന്‍തൂവല്‍ നേടി കൊടുത്തത്. ആദ്യമായി അഭിനയിച്ച ചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം മോനിഷയ്്ക്ക് ലഭിച്ചു. അധിപന്‍, ആര്യന്‍, പെരുന്തച്ചന്‍, കമലദളം, ചമ്പക്കുളം തച്ചന്‍ എന്നിങ്ങനെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മോനിഷ എത്തി. ചെപ്പടി വിദ്യ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker