EntertainmentKeralaNews

മണിനാദം 2022 -കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം നാടന്‍പാട്ട് മത്സരം

കൊച്ചി:കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം മണിനാദം-2022 നാടന്‍ പാട്ട് മത്സരം സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലയിലെ യുവ ക്ലബ്ബുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈനാണ് ജില്ലാതല മത്സരം നടക്കുക. പങ്കെടുക്കുന്ന ടീമുകള്‍ അപേക്ഷയും പെര്‍ഫോര്‍മന്‍സിന്റെ സി.ഡി യോ പെന്‍ഡ്രൈവോ ഫെബ്രുവരി 15 നകം യുവജനക്ഷേമ ബോര്‍ഡിന്റെ എറണാകുളം ജില്ലാ ഓഫീസില്‍ എത്തിക്കണം.

പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 10 ആണ്. പ്രായപരിധി 18നും 40 നും മദ്ധ്യേ ആയിരിക്കണം. മത്സരത്തിന് അനുവദിച്ചിട്ടുള്ള സമയം 10 മിനിട്ട്. എംപി 4 ഫോര്‍മാറ്റിലായിരിക്കണം വീഡിയോകള്‍ ലഭിക്കേണ്ടത്.  വീഡിയോകളുടെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മണിനാദം 2022 എന്ന് രേഖപ്പെടുത്തിയ ബാനര്‍ ഉണ്ടായിരിക്കണം. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ക്ലബ്ബിന് 25,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും മൂന്നാം സ്ഥാനം ലഭിച്ചാല്‍ 5,000 രൂപ വീതവും സംസ്ഥാന തലത്തില്‍ വിജയിക്കുന്ന ക്ലബ്ബിന് ഒരു ലക്ഷം, രണ്ടാം സ്ഥാനക്കാര്‍ക്ക് 75,000 രൂപ മൂന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും സമ്മാനമായി നല്‍കും. 


കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ യുവജന കേന്ദ്രം, ഗ്രൗണ്ട് ഫ്‌ളോര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട് - 30, എറണാകുളം എന്ന വിലാസത്തിലോ, 0484 2428071, 9605975196 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker