NewsOtherSports

മണിക ബത്ര ഹീറോ; ചരിത്രം കുറിച്ച് വനിതാ ടേബിള്‍ ടെന്നീസ് ടീം ക്വാര്‍ട്ടറില്‍, നാലാം സീഡുകളെ വീഴ്‌ത്തി

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ടേബിള്‍ ടെന്നീസില്‍ വനിതകളുടെ ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം മണിക ബത്ര, ശ്രീജ അകുല, അര്‍ച്ചന കാമത്ത് എന്നിവരടങ്ങുന്ന സംഘമാണ് ലോക നാലാം സീഡായ റൊമാനിയയെ തോല്‍പിച്ച് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്.

3-2നാണ് ഇന്ത്യന്‍ വനിതാ ടീം മത്സരങ്ങള്‍ സ്വന്തമാക്കിയത്. ആദ്യമായാണ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ വനിതാ ടീം ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. രണ്ട് മത്സരങ്ങള്‍ തൂത്തുവാരിയ മണിക ബത്രയുടെ ഐതിഹാസിക പ്രകടനത്തിലാണ് ഇന്ത്യന്‍ വനിതകളുടെ കുതിപ്പ്. 

അമേരിക്ക-ജര്‍മനി പോരാട്ടത്തിലെ വിജയികളെ ഇന്ത്യ ക്വാര്‍ട്ടറില്‍ നാളെ (ഓഗസ്റ്റ് 6) വൈകിട്ട് ആറരയ്ക്ക് നേരിടും. 

മത്സരം 1:  ശ്രീജ/അര്‍ച്ചന v അഡീന/എലിസബെത്ത (3-0)

മത്സരം 2: മണിക ബത്ര v ബെര്‍ണാഡെറ്റെ ഷോക്‌സ് (3-0)

മത്സരം 3: ശ്രീജ അകുല v എലിസബെത്ത സമാര (2-3)

മത്സരം 4: അര്‍ച്ചന കാമത്ത് v ബെര്‍ണാഡെറ്റെ ഷോക്‌സ് (1-3)

മത്സരം 5: മണിക ബത്ര vs അഡീന ഡയമോനു (3-0)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker