KeralaNewsRECENT POSTS
ജോസ് കെ മാണിയുടെ ബൂത്തിലും ലീഡ് മാണി സി കാപ്പന്
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ ജോസ് കെ മാണിയെ പിന്നോട്ടടിച്ച് മറ്റൊരു കണക്ക്. യു.ഡി.എഫ് പഞ്ചായത്തുകള്‍ പോലും കൈവിട്ടതിന് പിന്നാലെ സ്വന്തം ബൂത്തില്‍ പോലും മാണി.സി.കാപ്പനാണ് ലീഡെന്നതാണ് എന്നതാണ് ജോസ്.കെ.മാണിയെ വിഷമത്തിലാക്കിയിരിക്കുന്നത്. പത്ത് വോട്ടിന്റെ ലീഡാണ് മാണി.സി.കാപ്പന്‍ നേടിയത്. രാമപുരം, മേലുകാവും പാലാ നഗരസഭയുമൊക്കെ യു.ഡി.എഫിനെ കൈവിട്ടപ്പോള്ളപ്പോള്‍ മുത്തോലിയും മീനച്ചിലും മാത്രമാണ് പിന്തുണച്ചത്.
2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി.സി കാപ്പന്റെ ജയം. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് എല്‍.ഡി.എഫ് ഇവിടെ ജയിക്കുന്നത്. എല്‍.ഡി.എഫിന് 54137 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് 511194 വോട്ടുകളും ബി.ജെ.പിക്ക് 18044 വോട്ടുകളും ലഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News