KeralaNewsRECENT POSTS
കൊട്ടാരക്കരയില്‍ കോടതി കെട്ടിടത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
കൊട്ടാരക്കര: കൊട്ടാരക്കര എസ്.സി, എസ്ടി കോടതി കെട്ടിടത്തിന് മുകളില്‍ ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. മുളവന സ്വദേശി ബിജുവാണ് കോടതിയുടെ മുകളില്‍ കയറി ആത്മഹത്യാ ഭീക്ഷണി മുഴക്കിയത്. തന്നെ ആരോ വകവരുത്താന്‍ ശ്രമിക്കുന്നുവെന്നും പോലീസ് സംരക്ഷണം നല്‍കുന്നില്ലെന്നും വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു യുവാവിന്റെ ആത്മഹത്യാ ഭീക്ഷണി. കൊട്ടാരക്കരയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി ബിജുവിനെ താഴെയിറക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ബിജു ലഹരിക്ക് അടിമയാണെന്നും നിരവധി മോഷണ കുറ്റങ്ങളില്‍ ശിക്ഷ അനുഭവിച്ച ആളാണെന്നും പോലീസ് അറിയിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News