യുവാവ് മുന്‍ കാമുകിയുടെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ അവരുടെ മക്കള്‍ക്ക് അയച്ചുകൊടുത്തു; പരാതിയുമായി യുവതി
അഹമ്മദാബാദ്: കാമുകി ഉപേക്ഷിച്ച് പോയതിന്റെ ദേഷ്യത്തില്‍ യുവാവ് സ്വകാര്യ നിമിഷത്തിലെടുത്ത ചിത്രങ്ങള്‍ അവരുടെ മക്കള്‍ക്കയച്ച് പ്രതികാരം ചെയ്തു. ഗുജറാത്ത് അംബാവാഡി സ്വദേശിയായ 43കാരിയാണ് മുന്‍ കാമുകനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഒരു കാറ്ററിംഗ് ഏജന്‍സിയിലെ ജീവനക്കാരിയാണ് പരാതിക്കാരി. പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. ഈ ബന്ധത്തിലെ രണ്ട് മക്കളുമായാണ് ജീവിക്കുന്നത്.
സ്ത്രീ ഒന്നര വര്‍ഷം മുമ്പ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മിതേഷ് പര്‍മാര്‍ എന്ന യുവാവുമായി അടുപ്പത്തിലായി. എന്നാല്‍ ബന്ധം തുടങ്ങി മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും മക്കളുടെ കാര്യം ഓര്‍ത്ത് ഈ ബന്ധം ഉപേക്ഷിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മക്കള്‍ക്ക് നാണക്കേടാകുമെന്ന് ഓര്‍ത്താണ് ബന്ധത്തില്‍ നിന്നും പിന്മാറിയതെന്നാണ് പറയുന്നത്.
എന്നാല്‍ ഇതിന് പിന്നാലെയാണ് മിതേഷ് ഭീഷണി തുടങ്ങിയത്. ബന്ധം അവസാനിപ്പിക്കാന്‍ താത്പ്പര്യം ഇല്ലാതിരുന്ന ഇയാള്‍ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നാണ് ആദ്യം പറഞ്ഞത്. ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ ഈ ചിത്രങ്ങളെല്ലാം പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി. എന്നാല്‍ സ്ത്രീ തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്നു. റിതേഷുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.
തുടര്‍ന്നാണ് ഇയാള്‍ സ്വകാര്യ ചിത്രങ്ങള്‍ സ്ത്രീയുടെ മക്കള്‍ക്ക് അയച്ചുകൊടുക്കയായിരിന്നു. മകനും മകള്‍ക്കും ചിത്രങ്ങള്‍ എത്തിയതോടെ സ്ത്രീ പരാതിയുമായി അഹമ്മദാബാദ് പോലീസ് സൈബര്‍സെല്ലിനെ സമീപിക്കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.