കൊല്‍ക്കത്ത: മെട്രോ ട്രെയിനില്‍ വച്ച് യുവതിയോട് മോശമായി പെരുമാറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോനാപൂര്‍ സ്വദേശിയായ 40കാരനെയാണ് കവി നസ്രുല്‍ സ്റ്റേഷനില്‍ വച്ച് മെട്രോ റെയില്‍വേ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് ഇയാളെ പാട്ടുലി പൊലീസിനു കൈമാറി.
പ്രതി നസ്രുല്‍ മുതല്‍ എസ്പ്ലാനേഡ് സ്റ്റേഷന്‍ വരെ സ്ഥിരമായി യാത്ര ചെയ്യുന്ന യുവതിയെ പ്രതി നിരന്തരമായി പിന്തുടരുകയും യുവതിയോട് വിവാഹ അഭ്യര്‍ഥന നടത്തുകയുമായിരുന്നു. എന്നാല്‍ യുവതി ഈ യുവാവിന്റെ ആവശ്യം നിരസിക്കുകയായിരുന്നു.
തുടര്‍ന്ന് യുവതിയെ പ്രതി അസഭ്യം പറയുകയും കയറി പിടിക്കുകയും ചെയ്തു. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ട്രെയിനിലെ മറ്റ് യാത്രക്കാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News