തിരുവനന്തപുരം: മകളെ കാണാൻ എത്തിയ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. 19കാരനായ പേട്ട സ്വദേശി അനീഷ് ജോർജ് ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛൻ ലാലൻ പോലീസിൽ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്നാണ് ലാലൻ പോലീസിനോട് വ്യക്തമാക്കിയത്.
പുലർച്ചെ 4 മണിക്കായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ ലാലു പേട്ട പോലീസിൽ കീഴടങ്ങുകയായിരുന്നു. കള്ളനെന്ന് കരുതി അനീഷിനെ ലാലു ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസിനോട് പറഞ്ഞത്. പുലർച്ചെ മൂന്ന് മണിയോടെ വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ടാണ് ലാലു ഉണർന്നത്.
അനീഷിനെ ശ്രദ്ധയിൽ പെട്ടതോടെ കള്ളനെന്ന് കരുതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ശേഷം പോലീസ് സ്റ്റേഷനിലെത്തി വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറയുകയായിരുന്നു. പോലീസെത്തി അനീഷിനെ മെഡിക്കൽ കോളേജിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലാണ്. ലാലുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.രാത്രിയില്‍ പെണ്‍കുട്ടിയെ കാണാനായി എത്തിയതായിരുന്നു അനീഷ് ജോര്‍ജ് എന്നാണ് വിവരം മകളുടെ മുറിയിൽ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ലാലിൻ ആയുധവുമായി വരികയായിരുന്നു. മുറി തുറക്കാഞ്ഞതോടെ വാതിൽ തല്ലി തകർത്ത് അകത്ത് കയറി യുവാവിനെ ആക്രമിച്ചതായും സൂചനയുണ്ട്.