ആഗ്ര: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുപിയില്‍ യുവാവ് കൗമാരക്കാരിയെയും അമ്മയെയും കൊലപ്പെടുത്തി. ആഗ്രയിലാണ് സംഭവം. 19കാരിയും ഇവരുടെ 50 വയസുള്ള അമ്മയുമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധത്തോട് ഇരുവീട്ടുകാര്‍ക്കും എതിര്‍പ്പായിരുന്നു. രണ്ടാഴ്ച മുന്‍പ് പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചിരുന്നു. ഇതുമായുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ മറ്റൊരു സ്ത്രീക്കും ഗുരുതര പരിക്കുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോവിന്ദ എന്നയാളാണ് കൊല നടത്തിയത്. ഇയാളെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News