Crime
ഭാര്യയെ ശല്യം ചെയ്ത യുവാവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു
ബംഗളൂരു: ഭാര്യയെ ശല്യം ചെയ്ത യുവാവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. 25കാരനായ രാജാ ദുരൈയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്‍ മണികാന്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവ് ബാലാജി, അര്‍മുഗന്‍, മുഹമ്മദ് അലി, അബ്ബാസ്, സൂര്യ, സന്തോഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പച്ചക്കറി കടയില്‍ ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ട രാജ ദുരൈ. ഇതിനു തൊട്ടടുത്ത കടയിലാണ് ബാലാജിയുടെ ഭാര്യയും ജോലി ചെയ്തിരുന്നത്. തന്നെ വിവാഹം ചെയ്യാന്‍ ദുരൈ യുവതിയെ നിര്‍ബന്ധിക്കുകയും നിരന്തരം ഫോണിലൂടെ ശല്യം ചെയ്യുകയും ചെയ്തു.
പല തവണ താക്കീത് നല്‍കിയിട്ടും ഇയാള്‍ ശല്യം തുടരുകയായിരുന്നു. തുടര്‍ന്നാണ്, ബാലാജി ദുരൈയെ ലിംഗരാജപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകുകയും എല്ലാവരും ഒരുമിച്ച് മദ്യപിച്ച ശേഷം രാജാ ദുരൈയെ കൊലപ്പെടുത്തുകയും ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News