തിരുവനന്തപുരം: വാക്കു തര്‍ക്കത്തിനിടെ തിരുവനന്തപുരത്തു മധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തി. അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണന്‍ (57) ആണു കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ പോത്തന്‍കോട് വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണു രാധാകൃഷ്ണനു വെട്ടേറ്റത്.
കാലില്‍ വെട്ടേറ്റ രാധാകൃഷ്ണന്‍ റോഡരികില്‍ രക്തം വാര്‍ന്നു കിടക്കുന്നതു കണ്ട വഴിയാത്രക്കാരനാണു പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് രാധാകൃഷ്ണനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഏഴോടെ മരിച്ചു.
സുഹൃത്തായ അനിലാണ് തന്നെ വെട്ടിയതെന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ രാധാകൃഷ്ണന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചതായും പോത്തന്‍കോട് പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News