മറ്റൊരാളെ വിവാഹം കഴിച്ചെന്ന് ആരോ പറഞ്ഞറിഞ്ഞു; 37കാരിയെ കാമുകന്‍ കഴുത്തറുത്ത് കൊന്നു
ഹൈദരാബാദ്: 37കാരിയെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ബുധനാഴ്ച ഹൈദരാബാദിലെ ഭുവന്‍ഗിരിയിലാണ് സംഭവം. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് അയച്ചിരിക്കുകയാണ്. ബഞ്ചാര ഹില്‍സിലെ നന്ദി നഗറില്‍ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലി ചെയ്ത് വരികയായിരുന്നു യുവതി. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് മക്കളുമായി ഹൈദരാബാദില്‍ ജോലി ചെയ്ത് വരികയായിരുന്നു. രണ്ട് ദിവസം മുമ്പ് യുവതി തന്റെ ജന്മസ്ഥലമായ ജഗോണിലെ ദേവര്‍പുല മണ്ഡലത്തിലെ ധര്‍മഗഡ്ഡ താന്‍ഡയിലേക്ക് പോയിരുന്നു.
ബുധനാഴ്ച യുവതിയുടെ കാമുകന്‍ 25കാരനായ എ കുമാറും ധര്‍മഗഡ്ഡ താന്‍ഡയിലേക്ക് പോയി. ഹൈദരാബാദില്‍ കാബ് ഡ്രൈവറായിരുന്നു ഇയാള്‍. രാവിലെ 11 മണിയോടെ യുവതിയും കുമാറും ഭുവന്‍ഗിരി വിട്ടു. അവിടെ നിന്നും യദ്ഗിരിഗുട്ടയിലേക്ക് പോയി. തുടര്‍ന്ന് തിരികെ പോന്നു. യാത്രാമധ്യേ കുമാര്‍ മദ്യം വാങ്ങി. ഹൈദരാബാദിലെ വാരാംഗലില്‍ ഒരു വിജനമായ സ്ഥലത്ത് വാഹനം നിര്‍ത്തി. തുടര്‍ന്ന് കുമാര്‍ മദ്യം കഴിച്ചു.
തുടര്‍ന്ന് കുമാര്‍ യുവതിയുടെ കഴുത്ത് അറുക്കുകയായിരുന്നു. തന്നെ അറിയിക്കാതെ മറ്റൊരു പുരുഷനുമായി യുവതി വിവാഹം കഴിച്ചു എന്ന് വിചാരിച്ച് ആയിരുന്നു കുമാര്‍ യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സ്ത്രീയുടെ 22കാരി മകള്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കുമാറിനെ പോലീസ് പിടികൂടി.