ചേര്‍ത്തല: ചെങ്ങണ്ടപ്പാലത്തില്‍ നിന്നു യുവാവ് പുഴയിലേക്കു ചാടി. ഹേമന്ത് എന്നയാളാണ് ചാടിയത്. ശനിയാഴ്ച രാവിലെ ഒന്‍പതിന് ബൈക്കിലെത്തിയ ഹേമന്ത് ബൈക്ക് പാലത്തില്‍ വച്ചതിനു ശേഷം പാലത്തില്‍ നിന്നു താഴേക്കു ചാടുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു.
തൈക്കാട്ട്ശ്ശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മിലന്തി ഭവനില്‍ പുരുഷോത്തമന്റെ മകനാണ് കാണാതായ ഹേമന്ത്. ഇദ്ദേഹത്തിന് 36 വയസാണ്. രാവിലെ ഒന്‍പത് മണിയോടെ ബൈക്കില്‍ പാലത്തിലെത്തിയ ഇയാള്‍, ബൈക്ക് നിര്‍ത്തിവച്ച ശേഷം താഴേക്ക് ചാടുകയായിരുന്നു.
ഇതിനിടെ ആലപ്പുഴ ബോട്ട് ജെട്ടിയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പ്രമാടം സ്വദേശി വര്‍ഗീസ് ജോണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 42 വയസായിരുന്നു. ഇയാളെ രണ്ട് ദിവസമായി കാണാനില്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News