ഹരിപ്പാട്: സിഗരറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റയാള്‍ കുഴഞ്ഞുവീണ് മരിച്ചു. ഹരിപ്പാട് ഗവ. ആശുപത്രിക്ക് മുന്നില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഏറെക്കാലമായി ഹരിപ്പാട്ടും പരിസരത്തും കൂലിപ്പണിയെടുത്ത് ജീവിക്കുന്ന മുരുകന്‍ എന്നയാളാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കരുവാറ്റ സ്വദേശിയായ വിനോദ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മരിച്ച മുരുകന് ഹരിപ്പാട് ബന്ധുക്കളാരെങ്കിലും ഉണ്ടോ എന്ന് വ്യക്തമല്ല. പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം മര്‍ദനത്തെ തുടര്‍ന്നാണോ മരണകാരണമെന്നറിയണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു ലഭിക്കണമെന്ന് പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News