home bannerKeralaNews
പത്തനംതിട്ടയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു
പത്തനംതിട്ട: പത്തനംതിട്ട അരീക്കക്കാവില്‍ കാട്ടുപന്നി ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. റബര്‍ ടാപ്പിംഗ് തൊഴിലാളിയായ റെജി കുമാറാണ് മരിച്ചത്. കാട്ടുപന്നി കുത്തിയതിനെ തുടര്‍ന്ന് റെജി കുമാര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ടാപ്പിംഗ് ജോലിക്കായി ബൈക്കില്‍ പോകവേയാണ് കാട്ടുപന്നി റെജികുമാറിന്റെ വാഹനത്തിലിടിച്ചത്. വാഹനം മറിഞ്ഞു തലയിലുള്‍പ്പെടെ സാരമായ പരുക്കേറ്റതായി ദൃശാക്ഷികള്‍ പറഞ്ഞു. രാവിലെ നടക്കാനിറങ്ങിയവരാണ് റെജി കുമാറിനെ ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. മണിയാര്‍, അരീക്കക്കാവ്, പേഴുംപാറ തുടങ്ങിയ മേഖലകളില്‍ കാട്ടു പന്നി ശല്യം രൂക്ഷമാണ്. പന്നിയെ തുരത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News