മലപ്പുറം: മലപ്പുറം കാളികാവില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. ചോക്കാട്ട് സ്വദേശി ഇര്‍ഷാദ് അലി (29) ആണ് മരിച്ചത്. ദുബായിലായിരിക്കെ കൊവിഡ് ബാധിച്ച ഇര്‍ഷാദ് അലി രോഗം ഭേദമായ ശേഷം നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍. യുവാവിന്റെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നതിന് ശേഷമേ മൃതദേഹം വിട്ടുകൊടുക്കണമോയെന്ന് തീരുമാനിക്കുകയുള്ളു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News