InternationalNews
സൈന്യം തടവിലാക്കിയതിന് പിന്നാലെ മാലി പ്രസിഡന്റ് രാജിവച്ചു
ബമാകോ: സൈന്യം തടവിലാക്കിയതിന് പിന്നാലെ മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബക്കര്‍ കെയ്റ്റ രാജിവച്ചു. ചൊവ്വാഴ്ച അദ്ദേഹത്തെ സൈന്യം തടവിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് രാജി. ഭരണകൂടവും പാര്‍ലമെന്റും പിരിച്ചുവിടുന്നുവെന്നും അദ്ദേഹം അറിയിച്ചു.
താന്‍ ഭരണത്തില്‍ തുടരുന്നതു കാരണം രാജ്യത്ത് രക്തചൊരിച്ചില്‍ ഉണ്ടാകരുതെന്ന ആമുഖത്തോടെയാണ് ഇബ്രാഹിം ബൗബക്കര്‍ കെയ്റ്റ രാജിവയ്ക്കുന്ന വിവരം പ്രഖ്യാപിച്ചത്.
അതേസമയം ഭരണം ഔദ്യോഗികമായി സൈന്യം ഏറ്റെടുത്തോ എന്ന് വ്യക്തമല്ല. അങ്ങനെ സൈന്യം ഭരണം പിടിച്ചെടുത്താല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News