ഇടുക്കി: കല്ലാര്‍ ഡാമില്‍ മീന്‍ പിടിയ്ക്കാന്‍ എത്തിയപ്പോള്‍ കാല് വഴുതി വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശി ജിബിന്‍ ആണ് മരിച്ചത്. 27 വയസ്സായിരുന്നു.
മീന്‍ പിടിയ്ക്കാന്‍ എത്തിയ സുഹൃത്തുക്കള്‍ കാല് തെന്നി വെള്ളത്തില്‍ വീഴുകയായിരുന്നു. സുഹൃത്ത് രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News