KeralaNews

ശിവരാത്രി പൂജക്കായി ഇല ശേഖരിയ്ക്കാൻ കയറിയ ആൾ കൂവളത്തിലിരുന്ന് മരിച്ചു

ഏലൂർ: ശിവരാത്രി പൂജക്കായി കൂവളത്തിൻ്റെ ഇലശേഖരിക്കാൻ ഏലൂർ മാർക്കറ്റിന് സമീപം ക്വോട്ടേഴ്സിലുള്ള കൂവളമരത്തിൽ കയറിയ ഏലൂർ കിഴക്കുംഭാഗം തുളസീഭവനത്തിൽ ആർ. ബാലസുബ്രമണ്യം (72) മരത്തിൽ വച്ച് ദേഹാസ്വസ്യം അനുഭവപ്പെട്ടതിനെ തുടന്ന് മരത്തിൽകുഴഞ്ഞിരുന്നു.പ്രഭാതസവാരിക്കിറങ്ങിയവരുടെ ശ്രദ്ധയിൽപ്പെട്ട് അവർക്ക് പന്തികേട് തോന്നിയതിനാൽ ഇലഞ്ഞിക്കൽ അമ്പല ഭാരവാഹികളെയും,മുൻ കൗൺസിലറെയും വിവരമറിയിക്കുകയായിരുന്നു.

ഉടൻ ഏലൂരിലെ അഗ്നി രക്ഷാസേനയെ വിവരമറിയിച്ച് അവരെത്തി താഴെ ഇറക്കി മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി.ഭാര്യ: പരേതയായ ദുർഗ്ഗാദേവി. മകൻ: രാജഗോപാൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button