വെള്ളറട: മരത്തില്‍ നിന്ന് റോഡിലേക്ക് അടര്‍ന്നുവീണ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് ബൈക്ക് യാത്രികന്‍ മരിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളി ഒറ്റശേഖരമംഗലം ആലച്ചക്കോണം സുനിത ഭവനില്‍ ഉണ്ണികൃഷ്ണന്‍ (52) ആണ് മരിച്ചത്.
കടന്നല്‍ക്കൂട്ടത്തെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് അര കിലോമീറ്ററോളം ഓടിയെങ്കിലും കടന്നലുകള്‍ പിന്തുടര്‍ന്ന് കുത്തുകയായിരുന്നു. ഇതോടെ ഉണ്ണികൃഷ്ണന്‍ അവശനായി റോഡില്‍ വീണു. സമീപത്ത് മീന്‍കച്ചവടം ചെയ്യുകയായിരുന്ന ഒറ്റശേഖരമംഗലം പുന്നപുതുവറ സുധീഷ് ഭവനില്‍ സുദര്‍ശനനെ (52) കടന്നല്‍ക്കുത്തേറ്റ് കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ത്രീകള്‍ അടക്കം ഏറെ നാട്ടുകാര്‍ക്കും കുത്തേറ്റു. ഒറ്റശേഖരമംഗലം വാളികോട് റോഡിലെ ചിറ്റന്‍കാലയില്‍ ഇന്നലെ രാവിലെ 9.30ന് ആയിരുന്നു സംഭവം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News