മൂവാറ്റുപുഴ: അശ്രദ്ധമായിട്ടിരുന്ന കോണ്‍ക്രീറ്റ് മിക്സര്‍ മെഷീനിലേക്ക് ബൈക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. മൂവാറ്റുപുഴ പെരിങ്ങഴ പോളയ്ക്കല്‍ ഗോപാലകൃഷ്ണന് നായരുടെ മകന് സുഷീല്‍ (30) ആണ് മരിച്ചത്.
പ്ലമ്പിംഗ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇന്നലെ രാത്രി ഏഴോടെ ഗ്രാന്‍ഡ്മാസ് കമ്പനിക്ക് മുന്നിലായിയിരുന്നു അപകടം. വീതി കുറഞ്ഞ വഴിയിലേക്ക് കയറികിടക്കുന്ന രീതിയിലാണ് മിക്സര്‍ മെഷീന് ഇട്ടിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
അപകടം നടന്ന് ഉടന്‍ തന്നെ സുഷീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രി മോര്‍ച്ചറിയില്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News