CrimeKeralaNewsRECENT POSTS
ടിക് ടോക് കാമുകനെ സ്വന്തമാക്കാന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടി; യുവതിക്ക് മക്കളുണ്ടെന്നറിഞ്ഞതോടെ കാമുകന്‍ കൈയ്യൊഴിഞ്ഞു, പിന്നീട് സംഭവിച്ചത്
മലപ്പുറം: സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം പത്തിരിയാല്‍ സ്വദേശിനിയുടെ പരാതിയില്‍ വള്ളുവമ്പ്രം സ്വദേശി കറളിക്കാടന്‍ മുഹമ്മദ് ആസിഫ് (27) ആണ് അറസ്റ്റിലായത്. ടിക് രോക്കിലൂട ഇരുവരും പ്രണയത്തിലാകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആസിഫിനോടൊപ്പം ജീവിക്കാനായി ഗള്‍ഫിലുള്ള ഭര്‍ത്താവുമായി യുവതി വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. അതേസമയം യുവതിക്ക് എട്ടും അഞ്ചും വയസുള്ള രണ്ടു കുട്ടികള്‍ ഉണ്ടെന്ന് കാര്യം തന്നില്‍ നിന്ന് മറച്ചുവെച്ചെന്നും വിവാഹത്തിന് തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News