News
കൊവിഡ് നിയന്ത്രണം ലംഘിച്ചു,യുവാവിനെ പോലീസ് തലയ്ക്കടിച്ചുകൊന്നു
സേലം: സേലത്ത് പോലീസ് മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. എടയപ്പട്ടി സ്വദേശി മുരുകന്‍ (47) ആണ് മരിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് ലാത്തി കൊണ്ട് കര്‍ഷകനായ മുരുകനെ പോലീസ് മര്‍ദിച്ചത്.
മുരുകനെ പൊതുനിരത്തില്‍ വച്ച് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇയാള്‍ ബോധരഹിതനാകുന്നത് വരെ മര്‍ദിച്ചതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സംഭവം നടക്കുമ്പോള്‍ മറ്റ് മൂന്ന് പോലീസുകാരും സ്ഥലത്തുണ്ടായിരുന്നു. ആന്തരിക അവയവങ്ങള്‍ക്കും പരുക്കേറ്റതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. പോലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News