മുംബൈ: തെരുവ് നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 40കാരന്‍ അറസ്റ്റില്‍. മുംബൈയിലെ താനെയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. താനെയിലെ വാഗിള്‍ എസ്റ്റേറ്റിലുള്ള ഒരു പാലത്തിന് മുകളില്‍ വച്ചാണ് ഇയാള്‍ പട്ടിയെ പീഡിപ്പിച്ചത്.
തെരുവ് നായകള്‍ക്ക് സ്ഥിരമായി ഭക്ഷണം നല്‍കാറുള്ള ഒരു കൂട്ടം ആണ്‍കുട്ടികളാണ് ഇയാള്‍ പട്ടിയെ ഉപദ്രവിക്കുന്നത് കണ്ടത്. പിന്നാലെ ഇവര്‍ മൃഗ സംരക്ഷണ പ്രവര്‍ത്തകയായ അദിതി നായരെ വിവരം അറിയിച്ചു.
കേസെടുക്കാന്‍ ആദ്യം പ്രാദേശിക പോലീസ് വിമുഖത കാണിച്ചുവെന്ന് അദിതി പറയുന്നു. ഇതോടെ താന്‍ താനെ പോലീസ് കമ്മീഷണറായ വിവേക് ഫന്‍സാല്‍ക്കറിനോട് വിവരങ്ങള്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് അദിതി വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News