വീട്ടില്‍ വൈന്‍ ഉണ്ടാക്കിയ യുവാവ് അറസ്റ്റില്‍; ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ്
തിരുവനന്തപുരം: വീട്ടില്‍ വൈന്‍ നിര്‍മിച്ച യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വേളി സ്വദേശിയായ യുവാവിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. വൈന്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച സാധനങ്ങളും എക്‌സൈസ് പിടിച്ചെടുത്തു.
വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം എക്‌സൈസ് നല്‍കിയിരുന്നു. ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് കര്‍ശന മുന്നറിയിപ്പുമായി എക്‌സൈസ് രംഗത്തെത്തിയത്.
അതേസമയം ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ നിര്‍ദേശങ്ങളുമായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ രംഗത്ത് എത്തിയിട്ടുണ്ട്. അനധികൃതമായി വൈന്‍ നിര്‍മ്മിക്കരുതെന്ന് മന്ത്രി നിര്‍ദേശിച്ചു. വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും എന്നാല്‍ ആല്‍ക്കഹോള്‍ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.