മലപ്പുറം: വിവാഹാലോചനയിലൂടെ പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണയില്‍ മേലാറ്റൂര്‍ സ്വദേശി മണവാളന് റിയാസ് എന്ന മുഹമ്മദ് റിയാസാണ് പോലീസിന്റെ പിടിയിലായത്. ആഭരണങ്ങള്‍ മാറ്റി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ആഭരണങ്ങള്‍ തട്ടിയെടുത്തത്.
അരക്കുപറമ്പ്, കുന്നപ്പള്ളി സ്വദേശിനികളായ പെണ്‍കുട്ടികളുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ നടപടി. നിര്‍ധന കുടുംബങ്ങളിലാണ് ഇയാള്‍ വിവാഹം ആലോചിച്ചു ചെല്ലാറുള്ളത്. തട്ടിപ്പിലൂടെ കിട്ടിയ പണംകൊണ്ട് മേലാറ്റൂരില്‍ ഒരു ഫ്ളാറ്റ് വാടകയ്ക്കെടുത്ത് ആര്‍ഭാട ജീവിതം നയിച്ചുവരികയായിരുന്നു പ്രതി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News