CrimeKeralaNewsRECENT POSTS
കൊല്ലത്ത് നിന്ന് കാണാതായ ഭര്‍തൃമതിയായ യുവതിയും യുവാവും മംഗലാപുരത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍
കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ യുവതിയും യുവാവും മംഗലാപുരത്തുള്ള ലോഡ്ജില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു. കിളികൊല്ലൂര്‍ തട്ടാര്‍കോണം സ്വദേശികളായ പൊന്നു (25), വിഷ്ണുരാജ് (29) എന്നിവരാണ് മരിച്ചത്.
ഇവരെ കഴിഞ്ഞ എട്ടുമുതല്‍ കാണാതായിരുന്നു. കിളികൊല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ചതായ വിവരം പോലീസിന് ലഭിച്ചത്. യുവതി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ്.
ഇവര്‍ ബിവറേജസ് കോര്‍പറേഷനില്‍ ജോലിനോക്കിവരികയാണ്. ബിടെക് കഴിഞ്ഞ് നില്‍ക്കുകയാണ് വിഷ്ണുരാജെന്ന് കിളികൊല്ലൂര്‍ പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സംഘം കര്‍ണാടകയിലേക്ക് പുറപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News